play-sharp-fill
ബിജെപിയിൽ പൊട്ടിത്തെറി : പാർട്ടി പദവികൾ എറ്റെടുക്കില്ലെന്നും പ്രവർത്തിക്കാൻ സാധിക്കില്ലെന്നും  എഎൻ രാധാകൃഷ്ണനും ,എം.ടി രമേശും; കെ. സുരേന്ദ്രനെതിരെ പോരിനിറങ്ങി നേതാക്കൾ

ബിജെപിയിൽ പൊട്ടിത്തെറി : പാർട്ടി പദവികൾ എറ്റെടുക്കില്ലെന്നും പ്രവർത്തിക്കാൻ സാധിക്കില്ലെന്നും എഎൻ രാധാകൃഷ്ണനും ,എം.ടി രമേശും; കെ. സുരേന്ദ്രനെതിരെ പോരിനിറങ്ങി നേതാക്കൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രതിസന്ധിക്കൾക്കൊടുവിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് അധ്യക്ഷനെ ലഭിച്ചപ്പോൾ പാർട്ടിയിൽ പൊട്ടിത്തെറി.
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രൻ എത്തിയതോടെ സംസ്ഥാന ബിജെപിയിൽ പ്രതിസന്ധി ഉടലെടുത്തിയിരിക്കുന്നത്. കെ സുരേന്ദ്രൻറെ നേതൃത്വത്തെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പികെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ .


 

കെ സുരേന്ദ്രന് കീഴിൽ പ്രവർത്തിക്കാനാകില്ലെന്നും പാർട്ടി പദവികൾ ഏറ്റെടുക്കാനുമില്ലെന്ന ഉറച്ച തീരുമാനം ആവർത്തിക്കകയാണ് എഎൻ രാധാകൃഷ്ണനും എംടി രമേശും . ബിജെപിയുടെ ജനറൽ സെക്രട്ടറിയായിരുന്ന ശോഭ സുരേന്ദ്രനും വൻ പ്രതിഷേധമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനിച്ച് ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനം വന്ന നിമിഷത്തിൽ തന്നെ പാർട്ടിക്കുള്ളിൽ നേതാക്കൾ അതൃപ്തി തുറന്നു പറഞ്ഞിരുന്നു. . സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രന് ഒപ്പം പരിഗണിച്ചിരുന്ന എഎൻ രാധാകൃഷ്ണൻും എംടി രമേശും ശോഭാ സുരേന്ദ്രനും അടക്കമുള്ളവർ പാർട്ടി പദവികൾ ഉപേക്ഷിക്കുകയാണെന്ന് അധികം വൈകാതെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.