മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തടസമില്ലെന്ന് ആഭ്യന്തരവകുപ്പ് ; എൻഒസി പുറത്തിറക്കിയ വിവരം തനിക്കറിയില്ല, നിയമവകുപ്പിന്റെ അഭിപ്രായം ആരാഞ്ഞിട്ടു കേസ് പിൻവലിക്കുന്നതിൽ അന്തിമ തീരുമാനമെന്ന് വനംമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തടസമില്ലെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തരവകുപ്പ് എൻഒസി പുറത്തിറക്കി. നടൻ മോഹൻലാൽ നൽകിയ അപേക്ഷ പരിഗണിച്ചാണ് നപടി. കേസ് പിൻവലിക്കുന്നതു സംബന്ധിച്ച ആഭ്യന്തര വകുപ്പിന്റെ കത്ത് അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചു.എന്നാൽ ഇത് സംബന്ധിച്ച് തനിക്കറിയില്ലെന്ന് വനംമന്ത്രി കെ രാജു വ്യക്തമാക്കി.
കേസ് പിൻവലിക്കാൻ തീരുമാനമെടുത്തിട്ടില്ല. ഇതു സംബന്ധിച്ച് ആഭ്യന്തരവകുപ്പ് എടുത്ത തീരുമാനത്തിൽ നിയമവകുപ്പിൻറെ അഭിപ്രായം ആരായണം.അതിനുശേഷം മാത്രമേ അന്തിമതീരുമാനമെടുക്കുവെന്നും മന്ത്രി പറഞ്ഞു.പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലെ കേസ് സർക്കാർ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എൻഒസിയുടെ പകർപ്പ് വിവിധ വകുപ്പുകൾക്ക് അയച്ചതായി ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. വനംവകുപ്പിന് ഈ കത്ത് ലഭിച്ചട്ടില്ലെന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0