മോദിക്ക് ഗോളടിക്കാൻ പിണറായി വിജയൻ പന്ത് നൽകുന്നു: കെ. മുരളീധരൻ എംപി
സ്വന്തം ലേഖകൻ
കോഴിക്കോട്: മോദിക്ക് ഗോളടിക്കാൻ പിണറായി വിജയൻ പന്ത് നൽകുന്നുവെന്ന് കെ. മുരളീധരൻ എംപി. പൗരത്വനിയമത്തിനെതിരെ മുസ്ലിം യൂത്ത്ലീഗിന്റെ അനിശ്ചിതകാല ഷഹീൻബാഗ് സ്ക്വയറിന്റെ ഇരുപത്തി മൂന്നാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.
ബിജെപിയുടെ ഉള്ളിൽ ഗ്രൂപ്പിസത്തിനു കാരണം മുന്നാക്ക- പിന്നാക്ക സമുദായങ്ങൾ തമ്മിലുള്ള തർക്കമാണ്. ബിജെപിയുടെ പൗരത്വ കണക്കെടുപ്പിൽ പട്ടികജാതി-വർഗങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഗാന്ധിജിയെക്കുറിച്ചു പോലും നുണ പ്രചരിപ്പിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന യുഡിഎഫ് പ്രമേയം തടയുകയായിരുന്നു എൽഡിഎഫ് എന്ന് മുരളീധരൻ കുറ്റപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0