play-sharp-fill
കാരംസ് കളിയുടെ മറവിൽ ചൂതാട്ടം നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ; സംഭവം ഈരാറ്റുപേട്ടയിൽ

കാരംസ് കളിയുടെ മറവിൽ ചൂതാട്ടം നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ; സംഭവം ഈരാറ്റുപേട്ടയിൽ

സ്വന്തം ലേഖകൻ

കോട്ടയം : കാരംസ് ബോർഡിൽ അക്കങ്ങൾ എഴുതി വയ്ക്കും. അക്കങ്ങളിൽ തുക വരുന്ന ഒന്നു മുതൽ ആറുവരെയുള്ള കുത്തുകൾ ഉള്ള കട്ട കുലുക്കിയിടും. കാരംസ് ബോർഡിലെ അക്കത്തിന് സമാനമായ അകക്കമാണ് വരുന്നതെങ്കിൽ ഇരട്ടി തുക ലഭിക്കും. ഈരാറ്റുപേട്ടയിൽ കാരംസ് കളിയുടെ മറവിൽ ചൂതാട്ടം നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ.

അരുവിത്തറ വലിയവീട്ടിൽ ഹസ്സൻ കുഞ്ഞിന്റെ മകൻ ഉനൈസ് (32), എം.ഇ.എസ് ജംഗ്ഷന് സമീപം ആറ്റുവീട്ടിൽ ഹസ്സൻ മകൻ ഹബീസ് (42) മറ്റക്കാട് അരിയപറമ്പിൽ ഹസ്സൻകുട്ടി മകൻ നസീർ (40) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്വകാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട എം.ഇ.എസ് ജംഗ്ഷന് സമീപം വൈകുന്നേരങ്ങളിൽ നിരവധി പേർ കൂട്ടംകൂടി നിൽക്കുന്നതായും വാക്കുതർക്കങ്ങൾ ഉണ്ടാകുന്നതായും ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സ്വകാഡ് അംഗങ്ങൾ സ്ഥലത്തെത്തി നിരീക്ഷണം നടത്തി വരികെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നാണ് വൈകുന്നേരങ്ങളിൽ നടക്കുന്നത് കാരംസ് കളിയല്ല മറിച്ച് ചൂതാട്ടമാണ് നടക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയത്. കാരംസ് ബോർഡിൽ അക്കങ്ങൾ എഴുതി വയ്ക്കും. അക്കങ്ങളിൽ തുക വരുന്ന ഒന്നു മുതൽ ആറു വരെ കുത്തുകൾ ഉള്ള കട്ട കുലുക്കിയിടും, കാരംസ് ബോർഡിലെ അക്കത്തിന് സമാനമായ അക്കമാണ് കാണുന്നതെങ്കിൽ ഇരട്ടി തുകയാണ് ലഭിക്കുന്നത്. പൊലീസ് സംഘം എത്തുമ്പോൾ നിരവധി ആളുകളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. പൊലീസിനെ കണ്ട് ഇവർ ഓടാൻ ശ്രമിച്ചെങ്കിലും ഇവരെ പിടികൂടുകയായിരുന്നു.

ചൂതാട്ട സാമഗ്രികളും 15000 രൂപയും ഇവരിൽ നിന്നും പിടിച്ചെടുത്തു. പാലാ ഡി.വൈ.എസ്.പി ഷാജിമോൻ ജോസഫിന്റെ നിർദേശ പ്രകാരം ഈരാറ്റുപേട്ട എസ്. എച്ച്.ഒ ബൈജുകുമാർ, എസ്.ഐ അനൂപ് എം.എച്ച്, ജോർജ്, എ.എസ്.ഐ ബിജു, സിവിൽ പൊലീസ് ഓഫിസർമാരായ സന്തോഷ് എം.എൻ, ഹുസൈൻ വി.എ, കിരൺ, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, അജയകുമാർ കെ.എ, തോംസൺ കെ.മാത്യൂ, ശ്രീജിത് ബി.നായർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.