video
play-sharp-fill
വീട്ടമ്മയെയും മകനെയും വീടിനുള്ളിൽ കയറി ആക്രമിച്ചു; വീടിനുള്ളിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് ആക്രമണം; വടവാതൂർ സ്വദേശിയായ യുവാവ് പിടിയിൽ; പ്രതിയെ പിടികൂടിയത് കട്ടിലിനടിയിൽ നിന്ന് 

വീട്ടമ്മയെയും മകനെയും വീടിനുള്ളിൽ കയറി ആക്രമിച്ചു; വീടിനുള്ളിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് ആക്രമണം; വടവാതൂർ സ്വദേശിയായ യുവാവ് പിടിയിൽ; പ്രതിയെ പിടികൂടിയത് കട്ടിലിനടിയിൽ നിന്ന് 

സ്വന്തം ലേഖകൻ

കോട്ടയം: വീട്ടമ്മയെയും മകനെയും വീടിനുള്ളിൽ കയറി ആക്രമണം നടത്തിയ ഗുണ്ട പിടിയിൽ. കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും, വീട്ടമ്മയുടെ കണ്ണിലേയ്ക്കു കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്യുകയായിരുന്നു. സുഹൃത്തിന്റെ വീടിനടിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന പ്രതിയെ പൊലീസുകാർ പിടികൂടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് വടവാതൂർ ശാന്തിഗ്രാം കോളനിയിൽ വീടിനുള്ളിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, കണ്ണിർ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്യുകയായിരുന്നു. വടവാതൂർ ശാന്തിഗ്രാം കോളനിയിൽ കൊച്ചുപറമ്പിൽ രഹിലാലിനെ(27)യാണ് മണർകാട് പൊലീസ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വടവാതൂർ ശാന്തിഗ്രാം കോളനിയിൽ ജോളിയുടെ പരാതിയിലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാവിലെ 10.45 നായിരുന്നു വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവാവ് ഗുണ്ടാ ആക്രമണം നടത്തിയത്. ജോളിയുടെ മകനെ അ്‌ന്വേഷിച്ച് വീട്ടിലെത്തിയ യുവാവാണ് ആക്രമണം നടത്തിയത്. വീടിനുള്ളിൽ കയറിയ പ്രതി, ആദ്യം മകനെ ചോദിച്ചു. തുടർന്ന്, പ്രകോപനം ഒന്നുമില്ലാതെ ആക്രമണം നടത്തുകയായിരുന്നു. വീട്ടുകാർക്കുനേരെ കുരുമുളക് സ്പ്രേ ചെയ്ത ശേഷം വ്യാപകമായി ആക്രമണം അഴിച്ചു വിട്ടു.

ആക്രമണത്തിൽ ജോളിക്കും ഭർത്താവിനും മകനും പ്രായപൂർത്തിയാകാത്ത മകൾക്കും പരുക്കേറ്റിരുന്നു. സംഭവ ശേഷം ഒളിവിൽപോയ പ്രതിക്കു വേണ്ടി പോലീസ് തെരച്ചിൽ ശക്തമാക്കി. ഒറവയ്ക്കലെ സുഹൃത്തിന്റെ വീട്ടിൽ രഹിലാൽ ഒളിവിൽ കഴിയുന്നതായ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പ്രതിയെ കണ്ടെത്തിയിരുന്നു. എന്നാൽ പോലീസ് എത്തിയപ്പോൾ പ്രതി അവിടെനിന്നു രക്ഷപ്പെട്ടു മറ്റൊരു വീട്ടിൽ കയറി ഒളിച്ചിരുന്നു. പിൻതുടർന്നെത്തിയ പോലീസ് പ്രതിയെ കിടപ്പുമുറിയിലെ കട്ടിലിന്റെ അടിയിൽനിന്ന് പിടികൂടുകയായിരുന്നു.

പിടിയിലായി രഹിലാലിനെതിരേ കുരുമുളക് സപ്രേ ചെയ്ത് ആക്രമിച്ചതിനും അടിപിയുണ്ടാക്കിയതും മണർകാട്, ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലായി പതിനൊന്ന് കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു. എസ്.ഐമാരായ കെ.കെ. രാജൻ, രാജേഷ്, സാജൻ, എ.എസ്.ഐ: ബിനു, എസ്.സി.പി.ഒമാരായ ഫെർണാണ്ടസ്, റെജി, സി.പി.ഒ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.