വീട്ടിൽ തന്നെ കഞ്ചാവ് വച്ച് കച്ചവടം; മുക്കാൽ കിലോ കഞ്ചാവുമായി മുണ്ടക്കയം സ്വദേശി പിടിയിൽ
ക്രൈം ഡെസ്ക്
കോട്ടയം : വീടിനുള്ളിൽ കഞ്ചാവ് സൂക്ഷിച്ച് ആവശ്യക്കാർക്കായി ചെറു പൊതികളിലാക്കി കഞ്ചാവ് വിൽപ്പന നടത്തുന്നയാളെ പൊലീസ് സംഘം പൊക്കി അകത്താക്കി. മുണ്ടക്കയം സ്വദേശിയും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയുമായ ആളെയാണ് മുക്കാൽ കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയത്.
മുണ്ടക്കയം വണ്ടന്‍പതാല്‍ ,പ്ലാന്റേഷന്‍ ഭാഗത്ത്, പോളക്കല്‍ ജിജിമോന്‍ തങ്കപ്പനെ(41)യാണ് പൊലീസ് പിടികൂടിയത്. വീട്ടിൽ തന്നെ കഞ്ചാവ് സൂക്ഷിച്ച് , ചെറുതും വലുതുമായ പൊതികളാക്കി, മൊത്തമായും ചില്ലറയായും വിൽക്കുകയാണ് പ്രതി ചെയ്തിരുന്നത് എന്ന് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എഴുനൂറുഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു. മേഖലയില്‍ ദീര്‍ഘകാലമായി കഞ്ചാവ് വില്‍പ്പന നടത്തിവരുന്ന ഇയാള്‍ വീട്ടില്‍ കഞ്ചാവു സൂക്ഷിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെതുടര്‍ന്നു നടത്തിയ റെയ്ഡിലാണ് പിടിയിലായത്. കഞ്ചാവു സൂക്ഷിച്ച കേസില്‍ മുമ്പ് രണ്ടു തവണ അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ കാഞ്ഞിരപ്പളളി കോടതിയില്‍ ഹാജരാക്കി.
സ്കൂൾ കോളജ് വിദ്യാർത്ഥികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഇയാളുടെ പ്രധാന ഇരകൾ. ഇവർക്കാണ് അഞ്ഞൂറു രൂപ നിരക്കിൽ ഇയാൾ കഞ്ചാവ് വിറ്റിരുന്നതെന്ന് പൊലീസ് കണ്ടെത്തി. വീടിനുള്ളിൽ കിടപ്പുമുറിയിൽ കട്ടിലിനുള്ളിൽ തന്നെ കഞ്ചാവ് സൂക്ഷിച്ച പ്രതി , ആവശ്യക്കാർ എത്തുമ്പോൾ കഞ്ചാവ് വിതരണം ചെയ്യുകയാണ് ചെയ്തിരുന്നത്.
കമ്പത്തു നിന്നും തേനിയിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് 500 രൂപ നിരക്കിലാണ് ഇയാൾ വിറ്റിരുന്നത്. പ്രതിമാസം 3 ലക്ഷം രൂപയുടെയെങ്കിലും കഞ്ചാവ് ഇയാൾ വിറ്റിരുന്നതായി പൊലീസ് പറയുന്നു.