video
play-sharp-fill
സഭയ്ക്ക് പിന്നാലെ പൊലീസും ചതിച്ചു, വീട്ടിലെത്തി എന്നെ ലൈംഗീകമായി ഉപദ്രവിച്ച വൈദികനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത് : വെളിപ്പെടുത്തലുമായി വീട്ടമ്മ

സഭയ്ക്ക് പിന്നാലെ പൊലീസും ചതിച്ചു, വീട്ടിലെത്തി എന്നെ ലൈംഗീകമായി ഉപദ്രവിച്ച വൈദികനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത് : വെളിപ്പെടുത്തലുമായി വീട്ടമ്മ

സ്വന്തം ലേഖകൻ

കൊച്ചി: സഭയ്ക്ക് പിന്നാലെ പൊലീസും ചതിച്ചു, വീട്ടിലെത്തി എന്നെ ലൈംഗീകമായി ഉപദ്രവിച്ച വൈദികനെ സംരക്ഷിക്കാനാണ് സഭയും പൊലീസും ഇപ്പോൾ ശ്രമിക്കുന്നത്. മമനോജ് പ്ലാക്കൂട്ടത്തിലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വീട്ടമ്മ രംഗത്ത്. വയനാട് ചേവായൂരിൽ സിറോ മലബാർ സഭയിലെ വൈദികൻ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ പൊലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

വൈദികനെതിരെയുള്ള തന്റെ പരാതി താമരശ്ശേരി രൂപതാ ബിഷപ്പ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന് താൻ മൊഴി നൽകിയതോടെയാണ് പൊലീസ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതെന്നും വിദേശ മലയാളി കൂടിയായ വീട്ടമ്മ പറഞ്ഞു. അതോടൊപ്പം ഇരയായ തന്റെ ഭാര്യ പരാതിയുമായി സമീപിക്കുമ്പോൾ വേണ്ട പരിഗണന തങ്ങൾക്ക് ലഭിച്ചില്ലെന്ന് ഭർത്താവും പറഞ്ഞു. പ്രതികളുടെ മുൻപിൽ വച്ചാണ് പൊലീസ് മൊഴിയെടുത്തതെന്നും ഭർത്താവ് പറഞ്ഞു.
സിറോ മലബാർ സഭയിലെ വൈദികനായ മനോജ് പ്ലാക്കൂട്ടത്തിൽ കോഴിക്കോട്ടെ വീട്ടിലെത്തി ബലാൽസംഗം തന്നെ ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഡിസംബർ നാലിനാണ് വിദേശ മലയാളിയായ വീട്ടമ്മ ചേവയൂർ പൊലീസിൽ പരാതി നൽകിയത്. 217 ജൂൺ പതിനഞ്ചിന് നടന്ന സംഭവത്തെക്കുറിച്ച് സഭയുടെയും ബിഷപ്പിന്റെയും സമ്മർദ്ദത്തെ തുടർന്നാണ് താൻ പുറത്തുപറയാതിരുന്നതെന്നും വീട്ടമ്മ മൊഴി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group