കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ രക്ഷാധികാരി ഞാനല്ല, ഇത്തരം പരാമർശങ്ങൾ ഇനി ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കും : ബിജിബാലിന് മുന്നറിയിപ്പുമായി കളക്ടർ എസ്. സുഹാസ്

കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ രക്ഷാധികാരി ഞാനല്ല, ഇത്തരം പരാമർശങ്ങൾ ഇനി ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കും : ബിജിബാലിന് മുന്നറിയിപ്പുമായി കളക്ടർ എസ്. സുഹാസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ ഉത്തരവാകദി ഞാനല്ല, തന്റെ പേര് രക്ഷാധികാരിയെന്ന തരത്തിൽ ഉപയോഗിക്കരുത്. കരുണ മ്യൂസിക് ഷോ വിവാദത്തിൽ സംഗീത സംവിധായകൻ ബിജിബാലിനു മറുപടിയുമായി എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് രംഗത്ത്. അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരി സ്ഥാനത്ത് ഉപയോഗിക്കരുതെന്നു വ്യക്തമാക്കി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികളിലൊരാളായ ബിജിബാലിനു കളക്ടർ കത്തു നൽകിയിട്ടുണ്ട്. ഈ ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

കരുണ സംഗീത നിശ നടത്തി മൂന്നു മാസം കഴിഞ്ഞിട്ടും പണം ദുരിതാശ്വാനിധിയിലേക്കു കൈമാറാത്തതാണു നിലവിൽ വിവാദമായത്. എന്നാൽ സംഗീത നിശയിൽ നിന്നും ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ 14-ാം തിയതി സർക്കാരിനു കൈമാറിയെങ്കിലും സംവിധായകൻ ആഷിഖ് അബുവും എറണാകുളം എംപി ഹൈബി ഈഡനും നടത്തുന്ന വാക്‌പോര് ഇനിയും കെട്ടടങ്ങാതെ പുരോഗമിക്കുികയാണ്. യുവമോർച്ച നേതാവ് സന്ദീപ് വാര്യരാണ് ഈ വിവാദം ഉയർത്തി കൊണ്ടുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭാനവ നൽകിയതിന്റെ ചെക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന തിയതി ഫെബ്രുവരി 14 ആണ്. അതായത് ആരോപണം ഉന്നയിക്കപ്പെട്ടതിന് ശേഷമാണ് ആഷിക് അബു 6.22 ലക്ഷം രൂപ ദുരിതാശ്വാധനിധിയിലേക്ക് കൈമാറിയത്. ഇതിന്റെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിൽ ആഷിക് അബുവിനെതിരേ കടുത്ത വിമർശനം ഉയരുമ്പോൾ ആഷിക് അബുവിന് മറുപടിയുമായി ഹൈബി ഈഡനും രംഗത്ത് വന്നിട്ടുണ്ട്.