video
play-sharp-fill
23 ന് ഹർത്താൽ ആഹ്വാനവുമായി സമര സമിതി: ഞായറാഴ്ചയും ഹർത്താലോ എന്ന് അന്തം വിട്ട് ജനം: പേരു സഹിതം പ്രഖ്യാപനം വിവിധ മാധ്യമങ്ങളിൽ

23 ന് ഹർത്താൽ ആഹ്വാനവുമായി സമര സമിതി: ഞായറാഴ്ചയും ഹർത്താലോ എന്ന് അന്തം വിട്ട് ജനം: പേരു സഹിതം പ്രഖ്യാപനം വിവിധ മാധ്യമങ്ങളിൽ

സ്വന്തം ലേഖകൻ

കോട്ടയം :  പട്ടികജാതി-പട്ടിക വര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെയും വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടും 23 ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതായി വാർത്ത.

വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചതെന്നാണ് വിവിധ ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 23 ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. എന്നാൽ ഞായറാഴ്ച ഹർത്താൽ പ്രഖ്യാപിച്ചതിനെ അന്തം വിട്ടാണ് നാട്ടുകാർ സ്വീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ ദളിത് സംഘടനകളുടെ യോഗ തീരുമാനം എന്ന രീതിയിലാണ് ഹർത്താൽ പ്രഖ്യാപനം പുറത്ത് വന്നിരിക്കുനത്. എന്നാൽ , ഹർത്താൽ പ്രഖ്യാപിക്കാനുള്ള സാഹചര്യം ഇപ്പോൾ എന്താണ് എന്നതും വ്യക്തമല്ല. ഹർത്താൽ പ്രഖ്യാപിച്ച യോഗത്തിൽ പങ്കെടുത്തവരുടെ പേരും ചില ഓൺലൈൻ മാധ്യമങ്ങൾ നൽകിയിട്ടുണ്ട്.

കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ ആര്‍ സദാനന്ദന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എകെസിഎച്ച്‌എംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി രാജു, ജനറല്‍ സെക്രട്ടറി എ കെ സജീവ്, എന്‍ഡിഎല്‍എഫ് സെക്രട്ടറി അഡ്വ. പി ഒ ജോണ്‍, ഭീം ആര്‍മി ചീഫ് സുധ ഇരവിപേരൂര്‍,

കേരള ചേരമര്‍ ഹിന്ദു അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുരേഷ് പി തങ്കപ്പന്‍, കെഡിപി സംസ്ഥാന കമ്മിറ്റി അംഗം സജി തൊടുപുഴ, കെപിഎംഎസ് ജില്ല കമ്മിറ്റിയംഗം ബാബു വൈക്കം, ആദി ജനസഭ ജനറല്‍ സെക്രട്ടറി സി ജെ തങ്കച്ചന്‍, ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനം കണ്‍വീനര്‍ എം ഡി തോമസ്, എന്‍ഡിഎല്‍എഫ് അംഗം രമേശ് അഞ്ചലശ്ശേരി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.