വീട്ടിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടി പൂത്തു : വിളവെടുപ്പിന് ഒരുങ്ങുന്നതിനിടെ എക്സൈസിന്റ മിന്നൽ പരിശോധന; മുണ്ടക്കയത്ത് യുവാവ്  അകത്തായി

വീട്ടിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടി പൂത്തു : വിളവെടുപ്പിന് ഒരുങ്ങുന്നതിനിടെ എക്സൈസിന്റ മിന്നൽ പരിശോധന; മുണ്ടക്കയത്ത് യുവാവ് അകത്തായി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വീട്ടിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടി പൂത്ത് വിളവെടുപ്പിന് ഒരുങ്ങുന്നതിനിടെ യുവാവിനെ എക്സൈസ് സംഘം പിടികൂടി. മുണ്ടക്കയത്താണ് യുവാവ് വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ട് വെള്ളമൊഴിച്ച് വളർത്തിയത്. വെള്ളവും വളവും നൽകി വളർത്തിയ ചെടി 193 സെന്റീമീറ്റർ ഉയരം എത്തിയതോടെ എക്സൈസ് സംഘം പൊക്കിയത്.

സംഭവത്തിൽ പിടിയിലായ കാഞ്ഞിരപ്പള്ളി മുണ്ടക്കയം ചിറ്റടിക്കരയിൽ പുതിയടത്ത് വിട്ടിൽ ജോർജ്ജ് മകൻ അഖിൽ ശ്രീകുമാറിനെ (27) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അഖിൽ വീടിനോട് ചേർന്ന് കഞ്ചാവ് ചെടി വളർത്തുന്നതായി എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം കെ എൻ സുരേഷ് കുമാറിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് , കോട്ടയം നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.വി ദിവാകരനും സംഘവും ചേർന്ന് അഖിലിന്റെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. വിടിനോടു ചേർന്ന് നട്ടുവളർത്തിയ കഞ്ചാവ് ചെടിയിൽ പൂക്കളുണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിച്ച കഞ്ചാവ് ചെടി മറ്റാരും കാണാതെ ഇയാൾ വീടിന്റെ പിന്നാമ്പുറത്ത് പുരയിടത്തിൽ വളർത്തുകയായിരുന്നു. റെയ്ഡിൽ പ്രിവന്റീവ് ഓഫിസർ സി.ആർ രമേശ്, എസ്.സുരേഷ് , സിവിൽ എക്സൈസ് ഓഫിസർ ജിമോൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ സുജാത എന്നിവർ പങ്കെടുത്തു.