
വിദേശ സംസ്‌കാരം അറിയാം; അനുഭവിക്കാം: ആത്മ ചലച്ചിത്ര മേളയിൽ എത്തുന്നത് പതിനഞ്ചു വിദേശ സിനിമകൾ
സ്വന്തം ലേഖകൻ
കോട്ടയം: ആത്മയുടെ നേതൃത്വത്തിലുള്ള ആറാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇക്കുറി പ്രദർശിപ്പിക്കുന്നത് പതിനഞ്ചു വിദേശ സിനിമകൾ. വിദേശ രാജ്യങ്ങളിലെ വ്യത്യസ്ത സംസ്‌കാരങ്ങൾ പ്രമേയമാക്കുന്ന സിനിമകളെല്ലാം ഒന്നിനൊന്നു മികച്ചവയാണ്. 300 രൂപ ഡെലിഗേറ്റ് പാസിനായി നൽകിയാൽ അഞ്ചു ദിവസം കൊണ്ട് വ്യത്യസ്തങ്ങളായ പത്തു വിദേശ സിനിമകൾ അനശ്വര തീയറ്ററിൽ കാണാം.
പതിനെട്ടു വയസ് പൂർത്തിയായവർക്കു മാത്രമാണ് മേളയിലേയ്ക്കു പ്രവേശനം. മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആത്മമയുടെ അനശ്വര തീയറ്ററിലെ സ്റ്റാളിൽ പുരോഗമിക്കുകയാണ്. ഓസ്‌കർ പുരസ്‌കാരം നേടിയ കൊറിയൻ സിനിമയായ പാരസൈറ്റിനെ കൂടാതെ അഫ്ഗാനിസ്ഥാൻ, കൊറിയ, ഖസാഖിസ്ഥാൻ, ബെൽജിയം, ഫ്രാൻസ്, അൽജീരിയ, ജപ്പാൻ, ദക്ഷിണ ആഫ്രിക്ക, യു.കെ, മാസിഡോണിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളാണ് പ്രദർശനത്തിനായി എത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാരസൈറ്റ്
കൊറിയ
നാല് ഓസ്‌കർ പുരസ്‌കാരങ്ങൾ നേടിയ ചിത്രം. കാൻഫിലിം ഫെസ്റ്റിവലിലെ പുരസ്‌കാരം.
ഫിയേലാസ് ചൈൽഡ്
ദക്ഷിണ ആഫ്രിക്ക
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ആഫ്രിക്കൻ ചിത്രം.
ആഡൽട്ട് ഇൻ ദ റൂം
(Adult In The Room)
ഫ്രാൻസ് , ഗ്രീസ്
വെനീസ് ഫിലിം ഫെസ്റ്റിവൽ. സാൻ സെബാസ്റ്റ്യൻ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ. ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ.
ഡീപ്പ് വെൽ
ഖസാക്കിസ്ഥാൻ
ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രാഹണത്തിനുള്ള പുര്സ്‌കാരം നേടിയ ചിത്രം.
ഡോർ ലോക്ക്
കൊറിയ
ഫാർ ഈസ്റ്റ് ഫിലിം ഫെസ്റ്റിവൽ. ബ്രസൽസ് ഫണ്ടാസ്റ്റിക് ഫിലിം ഫെസ്റ്റിവൽ.
ഹൈഫ സ്ട്രീറ്റ്
ഇറാഖ് , ഖത്തർ
ബുസാൻ ഇൻർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം
ഹാവ, മരിയം, ഐഷ
അഫ്ഗാൻ
വെനീസ് ഫിലിം ഫെസ്റ്റിവൽ
ഇറ്റ് മസ്റ്റ് ബി ഹെവൻ
ഫ്രാൻസ്, ഖത്തർ, ജർമ്മനി, കാനഡ, ടർക്കി, പാലസ്തീൻ
കാൻസ് ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിൽ മികച്ച സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം
മൈ ന്യൂഡിറ്റി മീൻസ് നത്തിംങ്
ഫ്രാൻസ്
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ റോത്തർഡാം, സിഡ്നി ഫിലിം ഫെസ്റ്റിവൽ
കാമിലി
ഫ്രാൻസ്, സെൻട്രൽ അഫ്രിക്കൻ റിപബ്ലിക്ക്
ലോക്കാർണോ ഫിലിം ഫെസ്റ്റിവൽ
ഗോഡ് എക്സിസ്റ്റ് , ഹേർ നെയിം ഇസ് പെട്രേൂണിയ
റിപബ്ലിക്ക് ഓഫ് മാസിഡോണിയ, ക്രൊയേഷ്യ
ബെർളിൽ ഫിലിം ഫെസ്റ്റിവലിലെ ജൂറി പുരസ്‌കാരം. ഡോർട്ട്മുണ്ട് വനിതാ ഫിലിം ഫെസ്റ്റിവലിലെ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം
ബ്യൂർണിംങ്
കൊറിയ, ജപ്പാൻ
കാൻ ഫിലിം ഫെസ്റ്റിവൽ
പാപ്പിച്ച
ഫ്രാൻസ്, അൽജീരിയ
കാൻ ഫിലിം ഫെസ്റ്റിവൽ
യങ്ങ് അഹമ്മദ്
ബെൽജിയം ഫ്രാൻസ്
കാൻ ഫിലിം ഫെസ്റ്റിവൽ
നോ ഫാദർ ഇൻ കാശ്മീർ
ഇന്ത്യ, യുകെ
ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവൽ