video
play-sharp-fill
താൻ തന്നെയാണ് കൊല നടത്തിയത്, അവൾക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നു ; അവിഹിത ബന്ധം ആരോപിച്ച് ദുബായിൽ യുവതിയെ മലയാളി കൊലപ്പെടുത്തി

താൻ തന്നെയാണ് കൊല നടത്തിയത്, അവൾക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നു ; അവിഹിത ബന്ധം ആരോപിച്ച് ദുബായിൽ യുവതിയെ മലയാളി കൊലപ്പെടുത്തി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: താൻ തന്നെയാണ് കൊലപ്പെടുത്തിയത്, അവൾക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നു.അത് മനസിലാക്കിയ ഞാൻ അവളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അവിഹിതബന്ധം ആരോപിച്ച് ദുബായിൽ യുവതിയെ മലയാളി കുത്തിക്കൊലപ്പെടുത്തി.

ദുബായിൽ ജോലി ചെയ്തിരുന്ന വിദ്യ ചന്ദ്രൻ (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഭർത്താവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പാർക്കിംഗ് സ്ഥലത്തുവച്ച് പട്ടാപകലായിരുന്നു സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണം നടന്ന് അരമണിക്കൂറിന് ശേഷം സഹപ്രവർത്തകരാണ് മൃതദേഹം കണ്ടത്. സംഭവ റുകൾക്കകം തന്നെ പ്രതിയെ പിടികൂടാനായി. ഭാര്യയ്ക്കുണ്ടായിരുന്ന അവിഹിതബന്ധമാണ് കൊലപാതകത്തിന് പിന്നലെന്ന് പ്രതി ചോദ്യം ചെയ്യലിൽ ,മ്മതിക്കുകയായിരുന്നു. ദുബായിൽ ജോലി ചെയ്തിരുന്ന മലയാളി ദമ്പതികൾ കേരളത്തിന്റെ മലബാർ മേഖലയിലെ കൊല്ലം എന്ന സ്ഥലത്തുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

വിദ്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ട്. ഇതു മനസിലാക്കിയ താൻ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് കുത്തിക്കൊല്ലുകയായിരുന്നുവെന്ന് സമ്മതിക്കുകയായിരുന്നു. കൊല ചെയ്യാൻ മുൻകൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നു’ ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് പറഞ്ഞു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.