മണ്ണിടിച്ചും കുന്നിടിച്ചും കോടികൾ സമ്പാദിക്കുന്നവരെ കുടുക്കാൻ വിജിലൻസിന്റെ ഓപ്പറേഷൻ സേവ് എർത്ത്; ജിയോളജി വകുപ്പ് ഓഫിസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാന വ്യാപകമായി കുന്നുകളും ഉയർന്ന പ്രദേശങ്ങളും വ്യാപകമായി ഇടിച്ചു നിരത്തി മണ്ണ് കടത്തുന്നതായും ഈ മണ്ണ് വയലുകളും ചതുപ്പുകളും അനധികൃതമായി നികത്തുന്നതിന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. സംസ്ഥാന വ്യാപകമായി നടത്തിയ സേവ് എർത്ത് പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്.
മണ്ണ് മാഫിയ സുംഘത്തിന് പോലീസ് മൈനിംഗ് ആൻഡ് ജിയോളജി-റവന്യൂ വകുപ്പുകളുടെ ഒത്താശ ഉള്ളതായും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ സേവ് എർത്ത് എന്ന പേരിൽ മിന്നൽ പരിശോധന നടത്താൻ വിജിലൻസ് ഡയറക്ടർ നിർദേശിച്ചത്. വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ മണ്ണെടുക്കുന്ന കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ഈ സ്ഥലങ്ങളിൽ അനധികൃത മണ്ണെടുപ്പ് നടക്കുന്നതായി കണ്ടെത്തി. മണ്ണെടുക്കുന്നതിനായി മണ്ണ് മാഫിയ സംഘം ഉപയോഗിച്ചിരുന്ന 15 ടിപ്പർ ലോറികളും, 8 ജെ.സിബികളും വിജിലൻസ് പരിശോധനാ സംഘം പിടിച്ചെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂർ, കങ്ങഴ, മോനിപ്പള്ളി എന്നീ സ്ഥലങ്ങളിൽ പെർമിറ്റ് ഇല്ലാതെയും പെർമിറ്റിന് വിരുദ്ധമായി അളവിൽ കൂടുതലും മണ്ണ് കടത്തിയതായി കണ്ടെത്തി. ഇടുക്കി ജില്ലയിലെ പതിനാലാം മൈൽ (അടിമാലി) പെരുമ്പിള്ളിച്ചിറ, (തൊടുപുഴ) ഇരുപതേക്കർ (കട്ടപ്പന) എന്നീ സ്ഥലങ്ങളിൽ പെർമിറ്റ് ഇല്ലാതെയും പെർമിറ്റിന് വിരുദ്ധമായി അളവിൽ കൂടുതലും മണ്ണ് കടത്തിയതായി കണ്ടെത്തി.
ആലപ്പുഴ ജില്ലയിലെ പാലമേൽ, നൂറനാട്, അരീക്കര, വള്ളിക്കുന്നം, ചെങ്ങന്നൂർ എന്നീ സ്ഥലങ്ങളിൽ എന്നീ സ്ഥലങ്ങളിൽ പെർമിറ്റ് ഇല്ലാതെയും പെർമിറ്റിന് വിരുദ്ധമായി അളവിൽ കൂടുതലും മണ്ണ് കടത്തിയതായി കണ്ടെത്തി.
ആലപ്പുഴ അരീക്കര ഭാഗത്തും നിന്നും ഉദ്ദേശം 700 ലോഡോളം മണ്ണ് പെർമിറ്റോ മറ്റ് അനുവാദ പത്രങ്ങളോ കൂടാതെ അനധികൃതമായി കടത്തിയതായി കണ്ടെത്തി. ഏകദേശം 25 ലക്ഷത്തോളം രൂപ പിഴ സർക്കാരിലേയ്ക്ക് അടയ്‌ക്കേണ്ട കുറ്റകൃത്യമാണ് ഇവിടെ നിന്നും വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്.
മൈനിംഗ് ആൻഡ് ജിയോളജി-റവന്യൂ- പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് ഖനനം നടക്കുന്നതെന്ന് കണ്ടെത്തുന്നതായി വിശദമായ അന്വേഷണം നടത്തും.
പരിശോധനയ്ക്കു വിജിലൻസ് ഡി.വൈ.എസ്. പി. മാരായ എൻ. രാജൻ, വിശ്വനാഥൻ എ. കെ. , എം. കെ. മനോജ്, ഇൻസ്‌പെക്ടർമാരായ റിജോ പി. ജോസഫ്, രാജൻ കെ. അരമന, അജിത്കുമാർ, സദൻ, രാജേഷ് കെ. എൻ., ടിപ്‌സൺ തോമസ് മേക്കാടൻ, ഋഷികേശൻ നായർ, കെ. വി. ബെന്നി, ബാബുക്കുട്ടൻ എൻ, റിജു വി. എസ്. എന്നിവർ നേതൃത്വം നൽകി.