play-sharp-fill
കൊറോണയിൽ വിറച്ച് ചൈന : മരിച്ചവരുടെ എണ്ണം 908 ; ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത് 40,171 പേർക്ക്

കൊറോണയിൽ വിറച്ച് ചൈന : മരിച്ചവരുടെ എണ്ണം 908 ; ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത് 40,171 പേർക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി:കൊറോണ വൈറസ് വിറച്ച് ചൈന. ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 908 ആയി. ഞായറാഴ്ച മാത്രം മരിച്ചത് 97 പേർ. 40,171 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ കൂടുതൽപേരും വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിൽ നിന്നുള്ളവരാണ്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം പുതിയതായി 3,062 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വുഹാനിലും ഹുബൈയിലും സ്ഥിതി അതിഗുരുതമാണെന്നും രോഗബാധിതരുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകാകും. അതേസമയം പുതുതായി റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ അഞ്ചുദിവസമായി കുറവുണ്ടെന്ന് ചൈനീസ് ദേശീയ ആരോഗ്യകമ്മിഷൻ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസ് ബാധിച്ച് ചൈനയ്ക്കു പുറത്തു രണ്ടു മരണങ്ങൾ മാത്രമേ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഫിലിപ്പീൻസിലും ഹോങ്കോംഗിലും ഓരോരുത്തർ വീതം.