പൊതിയൊന്നിന് അഞ്ഞൂറ് രൂപ: അഴിച്ചാൽ കിരിയിലയും ചപ്പും ചവറും: 22 പൊതി കഞ്ചാവുമായി പിടിയിലായ യുവാവ് കഞ്ചാവിന് അടിമയായവരെയും കബളിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചങ്ങനാശേരി:  കഞ്ചാവ് വാങ്ങാൻ പണവുമായി എത്തുന്നവർക്ക് കഞ്ചാവിനൊപ്പം കരികിലയും പുല്ലും വരെ ഫ്രീ. 22 പൊതി കഞ്ചാവ് പിടിച്ചെടുത്ത എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കച്ചവടക്കാരന്റെ തട്ടിപ്പ് വ്യക്തമായത്.

വാഴപ്പള്ളി പഞ്ചായത്തിൽ പറാൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 110 ഗ്രാം വരുന്ന  22 പൊതി കഞ്ചാവ് പിടിച്ചെടുത്തത്.
വാഴപ്പള്ളി വെസ്റ്റ് പാറാൽ  പാലകുളം വീട്ടിൽ പ്രമോദിനെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പൊതി കഞ്ചാവിന്   500 രൂപ നിരക്കിലാണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നത്. തമിഴ്നാട്ടിലെ കമ്പത്ത് നിന്നും ഇയാൾ വാങ്ങുന്ന കഞ്ചാവ് വിവിധ സ്ഥലങ്ങളിൽ ഒളിച്ച് വയ്ക്കും. തുടർന്ന് ആവശ്യത്തിന് അനുസരിച്ച് ഓരോരുത്തർക്കും നൽകുകയായിരുന്നു. തമിഴ്നാട്ട്കാരനായ വിതരണക്കാരനെ
കുറിച്ചുള്ള വിവരം ശേഖരിച്ചു വരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ
അറിയിച്ചു.

വളരെ നാളത്തെ നിരീക്ഷണത്തിനു ശേഷമാണ് ഇയാളെ  പിടികൂടാനായത്.
ഇൻസ്‌പെക്ടറെ കൂടാതെ സംഘത്തിൽ  പ്രിവന്റീവ് ഓഫീസർ ബിനോയ് കെ
മാത്യു,  സിഇഒ മാരായ ആന്റണി മാത്യു, ആർ കെ രാജീവ്, നൗഷാദ്, കെ എൽ
സജീവ് , അരുൺ പി നായർ,  അമ്പിളി,  റോഷി വർഗീസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.