play-sharp-fill
ജില്ലയിലെ 12 സ്റ്റേഷനുകളിൽ ഇനി പുതുപുത്തൻ ബൊലേറോ പറക്കും: പുതിയ പൊലീസ് ജീപ്പുകൾ നിരത്തിലിറങ്ങിത്തുടങ്ങി; എസ് പി ഫ്ളാഗ് ഓഫ് ചെയ്തു

ജില്ലയിലെ 12 സ്റ്റേഷനുകളിൽ ഇനി പുതുപുത്തൻ ബൊലേറോ പറക്കും: പുതിയ പൊലീസ് ജീപ്പുകൾ നിരത്തിലിറങ്ങിത്തുടങ്ങി; എസ് പി ഫ്ളാഗ് ഓഫ് ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ 12 പോലീസ് സ്റ്റേഷനുകളിലേക്ക് പുതിയതായി അനുവദിച്ച മഹീന്ദ്ര ബൊലേറോ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പോലീസ് മേധാവി പി.എസ്. സാബു ജില്ലാ പോലീസ് ആസ്ഥാനത്ത് നിർവഹിച്ചു.


ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിന്റെ ചുമതല വഹിക്കുന്ന നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി വിനോദ് പിള്ള, ജില്ലാ മോട്ടോർ ട്രാൻസ്‌പോർട്ട് ഓഫീസർ ജയകുമാർ, ജില്ലയിലെ മഹീന്ദ്ര വാഹനങ്ങളുടെ അംഗീകൃത വ്യാപാരി ‘ഹൊറൈസൺ മോട്ടോഴ്‌സ്’-ന്റെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിലെ കറുകച്ചാൽ, കടുത്തുരുത്തി, മരങ്ങാട്ടുപള്ളി, തിടനാട്, വാകത്താനം, മേലുകാവ്, വെള്ളൂർ, പൊൻകുന്നം, കിടങ്ങൂർ, കുമരകം, പാലാ, മണർകാട് പോലീസ് സ്റ്റേഷനുകൾക്കാണ് പുതിയ വാഹനങ്ങൾ അനുവദിച്ചു നൽകിയത്.