play-sharp-fill
കെ. എം മാണിക്ക് സ്മാരകം : സർക്കാരിനെ പരിഹസിച്ച് വി.ടി.ബൽറാം എം.എൽ.എ; ബാർ കോഴ ആരോപണം  കാലത്തെ ചില സംഭവങ്ങളുമായി ചേർത്തുള്ള കുറിപ്പ് വൈറലാകുന്നു

കെ. എം മാണിക്ക് സ്മാരകം : സർക്കാരിനെ പരിഹസിച്ച് വി.ടി.ബൽറാം എം.എൽ.എ; ബാർ കോഴ ആരോപണം  കാലത്തെ ചില സംഭവങ്ങളുമായി ചേർത്തുള്ള കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കെ എം മാണിക്ക് സ്മാരകം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ബജറ്റിൽ നടത്തിയ പ്രഖ്യാപനത്തെ പരിഹസിച്ച് വി.ടി.ബൽറാം എംഎൽഎ. അന്തരിച്ച കേരളാ കോൺഗ്രസ് എം നേതാവും മുൻ മന്ത്രിയുമായ കെ എം മാണിയുടെ പേരിൽ സ്മാരക മന്ദിരം നിർമ്മിക്കുന്നതിന് സംസ്ഥാന ബജറ്റിൽ അഞ്ചുകോടി രൂപയാണ് വകയിരുത്തിയത്. കെ എം മാണിക്ക് സ്മാരകം നിർമിക്കുമെന്ന പ്രഖ്യാപനത്തെ ബാർ കോഴ ആരോപണം കേരള രാഷ്ട്രീയത്തിൽ കത്തിനിന്ന കാലത്തെ ചില സംഭവങ്ങളുമായി ചേർത്ത് ഫെയ്‌സ് ബുക്കിൽ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.


ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘5 കോടിയിൽ പ്രമുഖ സംവിധായകൻ വക 500 രൂപ കുറച്ച് ബാക്കി 4,99,99,500 രൂപ ഖജനാവിൽ നിന്ന് ചെലവഴിച്ചാൽ മതിയല്ലോ അല്ലേ?’- എന്നതാണ് ബൽറാമിന്റെ കുറിപ്പ്. ബാർ കോഴ ആരോപണം കേരള രാഷ്ട്രീയത്തിൽ കത്തിനിൽക്കുന്ന സമയത്ത് കെ എം മാണിക്കെതിരെ വലിയ വിമർശനങ്ങളാണ് ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരിൽ നിന്നുണ്ടായത്. അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായ ആഷിക് അബു പങ്കുവെച്ച പോസ്റ്റാണ് ബൽറാം കുത്തിപ്പൊക്കിയിരിക്കുന്നത്.’അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികൾ കൂടി നമ്മൾ നാട്ടുകാര് പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ.’- എന്ന ആഷിക് അബുവിന്റെ കുറിപ്പ് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു.