video
play-sharp-fill
ലക്ഷ്യം പട്ടിണിയില്ലാത്ത കേരളം : കുടുംബശ്രീ വഴി ’25’ രൂപയ്ക്ക് ഊണ് ;കിടപ്പുരോഗികള്‍ക്ക് സൗജന്യമായി ഭക്ഷണം

ലക്ഷ്യം പട്ടിണിയില്ലാത്ത കേരളം : കുടുംബശ്രീ വഴി ’25’ രൂപയ്ക്ക് ഊണ് ;കിടപ്പുരോഗികള്‍ക്ക് സൗജന്യമായി ഭക്ഷണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ജനങ്ങളുടെ വിശപ്പകറ്റാനുള്ള പദ്ധതിക്കായി 20 കോടി അനുവധിച്ചതായി ധനമന്ത്രി അറിയിച്ചു. ‘വിശപ്പ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിലായി 1000 ഭക്ഷണ ശാലകൾ ആരംഭിക്കും.25 രൂപയ്ക്ക് ഊണ് നൽകുക.

വിശക്കുന്നവന് ഭക്ഷണവും, ദാഹിക്കുന്നവന് വെള്ളവും തണുക്കുന്നവൻ പുതപ്പും, തളരുന്നവൻ കിടപ്പും എന്ന വരികൾ പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം ഈ പദ്ധതി അവതരിപ്പിച്ചത്.ലോക പട്ടിണി സൂചികയിൽ താഴേക്ക് പോകുന്ന രാജ്യത്തിൽ വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വിശപ്പ് രഹിത കേരളം’ എന്ന അഭിമാന പദ്ധതിക്കായി ഭക്ഷ്യവകുപ്പ് മുഖ്യപദ്ധതികൾ തയ്യാറാക്കിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ‘സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മുഖാന്തിരം ഇവ നടപ്പിലാക്കും.

കിടപ്പുരോഗികൾക്കും മറ്റും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നൽകും. 10 ശതമാനം ഊണുകൾ സൗജന്യമായി സ്പോൺസർമാരെ ഉപയോഗിച്ച് നൽകും. ഇതിനായി സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും തിരഞ്ഞെടുത്താൽ റേഷൻ വിലയ്ക്ക് സാധനങ്ങൾ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നൽകും’. തേമസ് ഐസക് പറഞ്ഞു.

ഈ പദ്ധതി കേരളത്തിൽ ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി അമ്പലപ്പുഴ- ചേർത്തല താലൂക്കുകളെ വിശപ്പ് രഹിത മേഖലകളായി ഏപ്രിൽ മാസം മുതൽ പ്രഖ്യാപിക്കും. 2020-21 വർഷം ഈ പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അറിയിച്ചു.