ഇരുന്നൂറ് മോഷണങ്ങളിലായി 700 പവൻ സ്വർണ്ണം കവർന്ന മൂന്നംഗ സംഘം പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
വർക്കല: ഇരുന്നൂറ് മോഷണങ്ങളിലായി എഴുന്നൂറ് പവൻ സ്വർണ്ണം കവർന്ന മൂന്നംഗ സംഘം പോലീസ് പിടിയിൽ. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കഴക്കൂട്ടം മേനംകുളം പുത്തൻതോപ്പ് ചിറക്കൽ വീട്ടിൽ സെഞ്ചുറി ഫസലുദ്ദീൻ എന്ന ഫസലുദ്ദീനാണ് (64), കവർച്ച ചെയ്ത സ്വർണ്ണം വിൽക്കാൻ സഹായിച്ച സഹോദരി കണിയാപുരം ചിറക്കൽ ആറ്റരികത്ത് വീട്ടിൽ ഷാഹിദ (55) മറ്റൊരു സഹോദരിയുടെ മകൾ അസീല (32) അണ് പിടിയിലായത്. വർക്കലയിൽ നിന്ന് അറസ്റ്റിലായ ഇവർ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കവർച്ച കേസുകളിൽ പ്രതിയാവരാണ്.
വിവിധ കേസുകളിലായി 18 വർഷത്തോളം ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. എന്നിട്ടെന്താ പുറത്തിറങ്ങിയാൽ വീണ്ടും അടുത്ത മോഷണം. ഇങ്ങനെ നടത്തിയ മോഷണത്തിനിടയിലാണ് ഇവർ പൊലീസ് വലയത്തിൽ അകപ്പെടുന്നതും.കഴിഞ്ഞ വർഷം ഒക്ടോബറിൽ ജയിൽ മോചിതനായി കഠിനംകുളം, മംഗലപുരം, വർക്കല, നഗരൂർ, പുനലൂർ, പാരിപ്പള്ളി എന്നിവിടങ്ങളിൽ രാത്രി പത്തോളം വീടുകളുടെ വാതിലുകൾ തകർത്തു 100 പവനോളം സ്വർണാഭരണങ്ങൾ കവർന്നു. മൂന്നു മാസത്തിനിടെ കണ്ണംബയിൽ സജീവിന്റെ വീട്ടിൽ നിന്നു ഏഴ് പവനും 45.000 രൂപയും കവർന്ന കേസ്, കുരക്കണ്ണി കല്ലുവിള വീട്ടിൽ മനോജിന്റെ രണ്ട് പവനും 10,000 രൂപയും, പുന്നമൂട് സിംഫണിയിൽ രമേശ് കുമാറിന്റെ 17 പവനും 25,000 രൂപയും കവർന്ന കേസ്. കഠിനംകുളം ചിറ്റാറ്റുമുക്ക് കൈപ്പള്ളി റോഡിൽ ഗായത്രിയുടെ 15 പവൻ, കണിയാപുരം അണ്ടൂർക്കോണം മസ്താൻമുക്ക് ടിബുവിന്റെ വീട്ടിലെ അഞ്ച് പവൻ തുടങ്ങിയ കവർച്ച കേസുകൾ ഉൾപ്പെടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പല വീടുകളിൽ നിന്നായി കവർച്ച ചെയ്ത സ്വർണ്ണം ജ്വല്ലറി, പണയ സ്ഥാപനങ്ങൾ മൂന്നംഗ സംഘത്തിലെ സ്ത്രീകൾ വിറ്റഴിച്ചിരുന്നത്.