play-sharp-fill
അതിവേഗ റെയിൽവെ പദ്ധതി ; 1457 രൂപയ്ക്ക് തിരുവനന്തപുരത്തു നിന്നും കാസർകോടേയ്ക്ക് 4 മണിക്കൂർ യാത്ര

അതിവേഗ റെയിൽവെ പദ്ധതി ; 1457 രൂപയ്ക്ക് തിരുവനന്തപുരത്തു നിന്നും കാസർകോടേയ്ക്ക് 4 മണിക്കൂർ യാത്ര

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും കാസർഗോഡേയ്ക്ക് 1457 രൂപയ്ക്ക് 4 മണിക്കൂർകൊണ്ടുള്ള യാത്രയ്ക്ക് തുടക്കമാകും.അതിവേഗ റെയിൽപദ്ധതി കേരളത്തിലെ ഏറ്റവും വലിയ മുതൽമുടക്ക് വരുന്ന പദ്ധതിയാകുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.


ആകാശ സർവെ പൂർത്തിയായി. ഈ വർഷം തന്നെ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കും. ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാൽ മൂന്നു വർഷം കൊണ്ട് നിർമാണം പൂർത്തീകരിക്കാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പദ്ധതിയിൽ മുതൽമുടക്കാൻ പല രാജ്യാന്തര ഏജൻസികളും രംഗത്തുവന്നിട്ടുണ്ട്.

2024-25 വർഷത്തോടെ 67775 യാത്രക്കാരും 2051 ൽ ഒരുലക്ഷത്തിലധികം യാത്രക്കാരുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

10 സ്റ്റേഷനുകളാണുണ്ടാകുക എങ്കിലും 28 ഫീഡർ സ്റ്റേഷനുകളുണ്ടാകും. ഹ്രസ്വദൂര ട്രെയിനുകളുമുണ്ടാകും. രാത്രികാലങ്ങളിൽ ചരക്ക് കടത്തിനും വണ്ടികൾ കൊണ്ടുപോകുന്നതിനുള്ള റോറോ സർവീസും ഈ റെയിലിലുണ്ടാകും.

ടിക്കറ്റ് ചാർജിന്റെ മൂന്നിലൊന്ന് ടിക്കറ്റ് ഇതരവരുമാനത്തിലൂടെ പ്രതീക്ഷിക്കുന്നു. നിർമാണവേളയിൽ 50,000 പേർക്കും സ്ഥിരമായി 10,000 പേർക്കും തൊഴിൽ ലഭിക്കും.

ജൈക്ക അടക്കമുള്ള ഏജൻസികളിൽ നിന്ന് ചുരുങ്ങിയ പലിശയ്ക്ക് 40 – 50 വർഷത്തെ തിരിച്ചടവ് കാലയളവിനുള്ള സമയം ലഭിക്കും. ചർച്ചപുരോഗമിക്കുന്നു. ടൗൺഷിപ്പുകളുടെ നിർമാണത്തിന് പല നിക്ഷേപകരും മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കൊച്ചി മെട്രോ വിപുലീകരണത്തിനും ബജറ്റിൽ നിർദേശമുണ്ട്. പേട്ട-തൃപ്പൂണിത്തുറ, ജവഹർലാൽ നെഹ്റു സ്റ്റേഡിയം- ഇൻഫോപാർക്ക് എന്നി മെട്രോ വിപുലീകരണ പദ്ധതികൾ ഈ വർഷം പൂർത്തിയാക്കും. 3025 കോടി രൂപയാണ് ചെലവിനത്തിൽ കണക്കാക്കുന്നത്.

കോവളത്തെ ബേക്കലുമായി ബന്ധിപ്പിച്ചു കൊണ്ടുളള ജലപാത ഈ വർഷം യാഥാർത്ഥ്യമാക്കും. ഇതിനായി 682 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

കൊച്ചിയുടെ സമഗ്ര വികസനത്തിന് 6000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഗതാഗത വികസനത്തിന് മാത്രം 239 കോടി രൂപ നീക്കിവെയ്ക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.