video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Tuesday, May 20, 2025
Homeflash മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്ഥാവനയെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; തീവ്ര സ്വഭാവമുളള സംഘടനകൾ നുഴഞ്ഞുകയറിയെന്ന്...

 മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്ഥാവനയെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; തീവ്ര സ്വഭാവമുളള സംഘടനകൾ നുഴഞ്ഞുകയറിയെന്ന് പിണറായി വിജയൻ മുന്നറിയിപ്പ് നൽകിയതായി നരേന്ദ്രമോദി

Spread the love

 

സ്വന്തം ലേഖകൻ

ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്ഥാവനയെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ. പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തിൽ തീവ്ര സ്വഭാവമുളള സംഘടനകൾ നുഴഞ്ഞുകയറിയെന്ന് ആയിരുന്നു പിണറായി വിജയൻ മുന്നറിയിപ്പ് നൽകിയതായി നരേന്ദ്രമോദി രാജ്യസഭയിൽ പറഞ്ഞു.നിയമസഭയിലാണ് മുഖ്യമന്ത്രി ഈ പരാമർശം നടത്തിയത്.

പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയാണോ എന്ന് മോദി ചോദിച്ചു. പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് ഇങ്ങനെ ചെയ്യാൻ ആർക്കെങ്കിലും സാധിക്കുമോ?, പൗരത്വ നിയമ ഭേദഗതിയോടുളള എതിർപ്പിന്റെ പേരിൽ പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുന്ന വഴികൾ ദൗർഭാഗ്യകരമാണെന്നും മോദി കുറ്റപ്പെടുത്തി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേൽ നടന്ന നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മോദി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഉൾപ്പെടെ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ മോദി എണ്ണിയെണ്ണി പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ, അവിടത്തെ ജനങ്ങൾക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചിരിക്കുകയാണ്. ബ്ലോക്ക് ഡവലപ്പ്മെന്റ് കൗൺസിലേക്ക് തെരഞ്ഞെടുപ്പ് നടന്നു.റിയൽ എസ്റ്റേറ്റ് നിയമം ജമ്മു കശ്മീരിലും നിലവിൽ വന്നു. അഴിമതി വിരുദ്ധ സംവിധാനം വരെ അവിടെ നിലവിൽ വന്നതായും മോദി പറഞ്ഞു.

ചർച്ച ചെയ്യാതെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് എന്ന കോൺഗ്രസ് ആരോപണം തെറ്റാണ്. ഈ വിഷയത്തിൽ വിശദമായ ചർച്ച നടന്നത് രാജ്യം മുഴുവൻ ശ്രദ്ധിച്ചതാണ് . എംപിമാർ ഈ തീരുമാനത്തിന് അനുകൂലമായാണ് വോട്ട് ചെയ്തതെന്നും മോദി പറഞ്ഞു.

തെലങ്കാനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളെ മോദി ഓർമ്മിപ്പിച്ചു. വാതിലുകൾ അടച്ചും ലൈവ് ടെലികാസ്റ്റിങ്ങിന് നിരോധനം ഏർപ്പെടുത്തിയുമാണ് തെലങ്കാന രൂപീകരണത്തിന് വേണ്ടിയുളള നടപടികൾ സ്വീകരിച്ചത്. തെലങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങൾ ഒന്നും മറക്കില്ലെന്നും മോദി ഓർമ്മിപ്പിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments