
ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന നാടക രംഗം അനുകരിക്കുന്നതിനിടയിൽ 12 വയസുകാരന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
ഭോപ്പാൽ: ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന നാടക രംഗം അനുകരിക്കുന്നതിനിടെ 12 വയസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ മന്ദ്സൗറിലാണ് സംഭവം.ഭോലിയ ഗ്രാമത്തിലെ ശ്രേയാൻഷ് എന്ന വിദ്യാർഥിയാണ് ഭഗത് സിങ്ങിന്റെ ജീവിതം ചിത്രീകരിക്കുന്ന സ്കൂൾ നാടകത്തിൽ വിദ്യാർഥി ഓഫിസറുടെ വേഷത്തിൽ അഭിനയിച്ചിരുന്നു.
കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് നാടകത്തിൻറെ വീഡിയോ മൊബൈൽ ഫോണിൽ കാണുന്നതിനിടെ ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്നത് കുട്ടി അനുകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ നൽകുമ്പോൾ രക്ഷിതാക്കൾ ജാഗ്രത കാട്ടണമെന്നും വീഡിയോ ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിക്കരുതെന്ന് നിർദേശം നൽകണമെന്നും പൊലീസ് ആവശ്യപ്പെ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0