play-sharp-fill
രണ്ട് വർഷമായി ശമ്പളവുമില്ല,അലവൻസുമില്ല ; ഡിജിപി ജേക്കബ് തോമസിന്റെ സ്വയം വിരമിക്കൽ അപേക്ഷ സ്വീകരിക്കാതെ സർക്കാർ

രണ്ട് വർഷമായി ശമ്പളവുമില്ല,അലവൻസുമില്ല ; ഡിജിപി ജേക്കബ് തോമസിന്റെ സ്വയം വിരമിക്കൽ അപേക്ഷ സ്വീകരിക്കാതെ സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ട് വർഷമായി ശമ്പളവും ഒരു വർഷവുമായി അലവൻസുമില്ലാതെ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ. ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായ ഡിജിപി ജേക്കബ് തോമസിനാണ് ശമ്പളവും അലവൻസും ലഭിക്കാത്തത്. ഏറ്റവുമൊടുവിൽ സാലറി കിട്ടിയത് 2017 ഡിംസംബറിലാണെന്ന് ജേക്കബ് തോമസ് പറയുന്നു.

ഒന്നര വർഷത്തെ സസ്പെൻഷനു ശേഷമാണ് സർക്കാർ സർവീസിലേക്കുള്ള ജേക്കബ് തോമസിന്റെ തിരിച്ചു വന്നത്.സസ്പെൻഷൻ റദ്ദാക്കി ജേക്കബ് തോമസിനെ തിരികെയെടുക്കാൻ ജൂലൈ 29നാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യവസായ വകുപ്പിലെ ബന്ധുനിയമ കേസിൽ ഇ.പി.ജയരാജനെ പ്രതിയാക്കിയതോടെയാണ് വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് സർക്കകാരിന്റെ കരട്ായത്.അതേതുടർന്ന് വിജിലൻസ് ഡയറക്ടർ സ്ഥാനം നഷ്ടപ്പെട്ട ജേക്കബ് തോമസ് സസ്പെഷനിലുമായി. എന്നാൽ കോടതി ഉത്തരവിനെ തുടർന്ന് ജേക്കബ് തോമസിന് സർക്കാർ വീണ്ടും നിയമനം നൽകിയതും വ്യവസായമന്ത്രിയായ ഇ പി ജയരാജന് കീഴിൽ ആണെന്നതും ശ്രദ്ധേയമായിരുന്നു.

ഓഖി രക്ഷാപ്രവർത്തനത്തിൽ സർക്കാരിനെ വിമർശിച്ചതിനാണ് ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് 2017 ഡിസംബറിൽ സസ്പെൻഷൻ ലഭിച്ചത്. പിന്നീട് അനുമതിയില്ലാതെ പുസ്‌കമെഴുതിയതിനും തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിലെ അഴിമതി കേസും ചൂണ്ടികാട്ടി സസ്പെൻഷൻ കാലവധി പലതവണ നീട്ടി. തുടർച്ചയായ സസ്പെൻഷനുകൾ നിയമലംഘനമെന്ന് ചൂണ്ടികാട്ടിയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ കോടതി ഉത്തരവിട്ടത്.

സസ്പെൻഷൻ കാലയളിവിലെ വേതനം നൽകിയില്ലെന്ന് മാത്രമല്ല, നിലവിൽ വഹിക്കുന്ന ചുമതലയുടെ ശമ്പളമോ മറ്റ് അലവൻസുകളോ ഒന്നും നൽകിയില്ലെന്നു മാത്രമല്ല ഡിജിപി റാങ്കിലുളള ഉദ്യോഗസ്ഥനായിട്ടും വാഹനമോ, ജീവനക്കാരേയോ അനുവദിച്ച് നൽകാനും സർക്കാർ തയ്യാറായിട്ടില്ല.

വിരമിക്കാൻ മാസങ്ങൾ മാത്രം നിലനിൽക്കെയാണ് ജേക്കബ് തോമസിനെ എഡിജിപി റാങ്കിലേക്ക് തരം താഴ്ത്താൻ സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതും.

സർക്കാർ നീക്കത്തിന് മുമ്പേ തന്നെ കഴിഞ്ഞ മാർച്ചിൽ സ്വയം വിരമിക്കലിന് ജേക്കബ് തോമസ് അപേക്ഷ നൽകിയിട്ടുണ്ട് .എന്നാൽ ഇതുവരേയും സർക്കാർ തീരുമാനമൊന്നും എടുത്തിട്ടില്ല.