video
play-sharp-fill
അധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിച്ചാൽ മതി,സർക്കാരിനെ വിമർശിക്കണ്ട : സാമൂഹിക മാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിച്ചാൽ കർശന നടപടിയെടുക്കുമെന്ന് സർക്കുലർ

അധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിച്ചാൽ മതി,സർക്കാരിനെ വിമർശിക്കണ്ട : സാമൂഹിക മാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിച്ചാൽ കർശന നടപടിയെടുക്കുമെന്ന് സർക്കുലർ

സ്വന്തം ലേഖകൻ

കൊല്ലം: അധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിച്ചാൽ മതി, സർക്കാരിനെ വിമർശിക്കണ്ട. സാമൂഹിക മാധ്യമങ്ങളിലൂടെ സർക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും വിമർശിച്ച് അഭിപ്രായപ്രകടനം നടത്തരുതെന്ന് അധ്യാപകർക്കും അനധ്യാപകർക്കും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ താക്കീത്. ലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിലുണ്ട്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകർക്കും അനധ്യാപകർക്കും കത്തയച്ചു .

1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60എ പ്രകാരം സംഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ മറ്റുരീതിയിലോ സർക്കാർ നയത്തെയോ നടപടികളെയോ വിമർശിക്കരുതെന്നന്നുണ്ട്. എന്നാൽ ഇതു പാലിക്കാതെ പലരും സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്രകടനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സർക്കുലറിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group