play-sharp-fill
കൊറോണ വൈറസ് : അമ്മയിൽ നിന്നും കുഞ്ഞിലേക്ക് ; ജനിച്ച്  മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിനും കൊറോണ സ്ഥിരീകരിച്ചു

കൊറോണ വൈറസ് : അമ്മയിൽ നിന്നും കുഞ്ഞിലേക്ക് ; ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിനും കൊറോണ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ജനിച്ച് വെറും 30 മണിക്കൂർ മാത്രമായ കുഞ്ഞിനും കൊറോണ വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചു.അമ്മയിൽ നിന്നും കുഞ്ഞിലേക്ക് രോഗം പകരുകയായിരുന്നെന്നാണ് റിപ്പോർട്ട്.


പ്രസവത്തിനു മുൻപ് അമ്മയ്ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നുവെന്നും എന്നാൽ പരിശോധനയിൽ നെഗറ്റിവ് ആയിരുന്ന മറ്റൊരു യുവതി ജന്മം നൽകിയ കുഞ്ഞിനും തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ഡിസംബറിൽ വുഹാൻ മാർക്കറ്റിലെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കു പടർന്നതാകാം എന്നു വിശ്വസിക്കുന്ന കൊറോണ ഇതുവരെ അഞ്ഞൂറോളം പേരുടെ ജീവനാണു കവർന്നത്.

ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചതിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ കുഞ്ഞ്.