play-sharp-fill
കേരളത്തിൽ നിന്നും ഷാർജയിലേക്കൊരു പിറന്നാൾ സമ്മാനം ;  കൊറിയറിലെ സമ്മാനങ്ങൾ കണ്ട് പൊലീസ് ഞെട്ടി

കേരളത്തിൽ നിന്നും ഷാർജയിലേക്കൊരു പിറന്നാൾ സമ്മാനം ; കൊറിയറിലെ സമ്മാനങ്ങൾ കണ്ട് പൊലീസ് ഞെട്ടി

സ്വന്തം ലേഖകൻ

കൊച്ചി : കേരളത്തിൽ നിന്നും ഷാർജയിലേക്കൊരു പിറന്നാൾ സമ്മാനം.
കൊറിയറിലെ സമ്മാനങ്ങൾ കണ്ട് പൊലീസ് ഞെട്ടി.
പിറന്നാൾ സമ്മാനമായി കൊറിയർ വഴി അയച്ചത് വളരെ ഭംഗിയുള്ള പാവക്കുട്ടിയാണ്.എന്നാൽ അത് മാത്രമല്ല അതിനുള്ളിലുമുണ്ടായിരുന്നു സമ്മനം.


30 പൊതി കഞ്ചാവാണ് പാവകുട്ടിയ്ക്കുള്ളിലായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. കൊല്ലത്തെ ഒരു കൊറിയർ സ്ഥാപനം വഴിയാണ് ഈ പാവക്കുട്ടിയെ അയച്ചിരിക്കുന്നത്.ഇത് നെടുമ്പാശേരിയിലെത്തിയപ്പോൾ
സംശയം തോന്നിയ അധികൃതർ വിവരം നൽകിയതിനെ തുടർന്ന് ആലുവ എക്സൈസ് സംഘം എയർപോട്ടിലെത്തുകയും കഞ്ചാവും പാവക്കുട്ടിയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം സ്വദേശി സഞ്ജു സാമുവേലാണ് ഷാർജയിലെ അൽ ബ്രിസിം കമ്പനിയിലെ മേൽവിലാസത്തിൽ നിസാർ എന്നയാൾക്ക് ഈ കൊറിയർ അയച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഷാർജയിലേയ്ക്ക് കടത്താൻ ശ്രമിച്ച 30 പൊതികളിലായി 50 ഗ്രാമോളം കഞ്ചാവാണ് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സോജൻ സെബാസ്റ്റിന്റെ നേതൃത്വത്തിൽ കണ്ടെടുത്തത്.ഇതുമായി ബന്ധപ്പെട്ട് സഞ്ജു സാമുവേലിനെതിരെ കേസെടുത്തു.