ട്രെയിനിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനി മരിച്ചു
സ്വന്തം ലേഖകൻ
ഉദുമ: ട്രെയിനിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനി മരിച്ചു. ഉദുമ അരമങ്ങാനം കാപ്പുങ്കയത്തെ രാധാകൃഷ്ണൻ- നളിനാക്ഷി ദമ്പതികളുടെ മകൾ അശ്വതി (18) ആണ് മരിച്ചത്. മുന്നാട് പീപ്പിൾസ് കോളജിലെ ബി ബി എ ഒന്നാം വർഷ വിദ്യാർഥിനിയാണ്. സഹോദരി: അഷ്ന (ഒൻപതാം ക്ലാസ് വിദ്യാർഥിനി, ജി എച്ച് എസ് എസ് ചെമ്മനാട്).
മഞ്ചേശ്വരത്തെ പഴയ വിൽപ്പന നികുതി ചെക്പോസ്റ്റിനു സമീപത്തെ റെയിൽവേ ട്രാക്കിനു സമീപത്ത് വച്ച് കഴിഞ്ഞ ആഴ്ചയാണ് അപകടം. മഞ്ചേശ്വരം പൊലീസെത്തി് അശ്വതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ തലയ്ക്ക് സാരമായ പരിക്കേറ്റ കുട്ടിയെ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സംസ്കാരം. പിതാവ് രാധാകൃഷ്ണൻ കൂലിപ്പണിക്കാരനാണ് . അമ്മ നളിനാക്ഷി ദേളി സഅദിയ സ്കൂളിലെ ജീവനക്കാരിയാണ് .