video
play-sharp-fill
നടിയെ അക്രമിച്ച കേസിലെ വിചാരണ ദൃശ്യങ്ങൾ പ്രതി മൊബൈലിൽ പകർത്തി ; ഫോൺ പിടിച്ചെടുത്ത് പൊലീസ്

നടിയെ അക്രമിച്ച കേസിലെ വിചാരണ ദൃശ്യങ്ങൾ പ്രതി മൊബൈലിൽ പകർത്തി ; ഫോൺ പിടിച്ചെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൻറെ വിചാരണ നടക്കുന്ന കോടതി മുറിയിലെ ദൃശ്യങ്ങൾ പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. കേസിലെ അഞ്ചാം പ്രതി സലീമിൻറെ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ കണ്ടെടുത്തത്.

നടൻ ദിലീപ് അടക്കമുള്ള പ്രതികൾ കോടതി മുറിയിൽ നിൽക്കുന്നതാണ് ദൃശ്യത്തിലുള്ളത്.ഒന്നാം സാക്ഷിയായ നടി കോടതിയിൽ എത്തിയ വാഹനത്തിൻറെ ദൃശ്യങ്ങളും പ്രതി മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സലിം ഫോണിൽ ചിത്രങ്ങൾ പകർത്തിയെന്ന വിവരം പ്രോസിക്യൂഷനാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് മൊബൈൽ ഫോൺ പിടിച്ചെടുക്കുകയായിരുന്നു.