പ്രസവത്തിന് ശേഷം യുവതിയെ ഭർത്താവിന്റെ വീട്ടിലാക്കാൻ വന്നവരും ഭർതൃവീട്ടുകാരും തമ്മിൽ കയ്യാങ്കളിയും വാക്കുതർക്കവും ; ഒടുവിൽ പൊലീസും കേസും
സ്വന്തം ലേഖകൻ
കാട്ടാക്കട: പ്രസവത്തിന് ശേഷം യുവതിയെ ഭർത്താവിന്റെ വീട്ടിലെത്തിക്കാൻ വന്നവരും ഭർതൃവീട്ടുകാരും തമ്മിൽ കയ്യാങ്കളിയും വാക്കുതർക്കവും. ഒടുവിൽ പൊലീസ് കേസും കയ്യാങ്കളിയും. ഭാര്യവീട്ടുകാരും ഭർതൃ വീട്ടുകാരും തമ്മിലുണ്ടായ തർക്കം മൂത്ത് ഏറ്റുമുട്ടലിലെത്തുകയായിരുന്നു . ഞായറാഴ്ച കാഞ്ഞിരംകുളം സ്വദേശിനിയെ അഞ്ചുതെങ്ങിന്മൂടുള്ള ഭർത്താവിന്റെ പ്രസവത്തിന് ശേഷം കൊണ്ടുവന്നാക്കാൻ എത്തിയതായിരുന്നു ബന്ധുക്കൾ.
ചടങ്ങുകൾ കഴിഞ്ഞ് ഭക്ഷണം കഴിഞ്ഞ് മടങ്ങാൻ തുടങ്ങുന്നതിനിടെയാണ് ഇവർ തമ്മിൽ തർക്കമുണ്ടായത്. വാക്കേറ്റം ഒടുവിൽ കയ്യാങ്കളിയായി മാറുകയായിരുന്നു. യുവതിയുടെ വീട്ടുകാരെത്തിയ കാറിന്റെ ചില്ല് ചിലർ അടിച്ചു തകർത്തു. യുവതിയുടെ മാതാപിതാക്കൾക്കും സഹോദരനും മർദ്ദനമേറ്റു. രണ്ടു ഭാഗത്തുനിന്നുമുള്ളവരുടെ പേരിൽ പൊലീസ് കേസെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :