മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങല്ലേ…! ഇറങ്ങിയാൽ പിടികൂടി നിർദ്ദേശം നൽകാൻ ചൈനീസ് ഡ്രോൺ പിന്നാലെ ഉണ്ടാകും
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാമെന്ന് വിചാരിക്കണ്ട.ഇറങ്ങിയാൽ ആളെ കണ്ടെത്തി നിദ്ദേശം നൽകാ ചൈനീസ് ഡ്രോൺ പിന്നാലെയുണ്ടാകും.ഇത് സംബന്ധിച്ച വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങിയ വയോധികയോട് മാസ്‌ക് ധരിക്കാൻ ഡ്രോൺ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്.
കൊറോണ വൈറസ് അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന സാഹചാര്യത്തിൽ വൈറസിന്റെ വ്യാപനം തടയുന്നതിനാണ് ചൈനയുടെ ആരോഗ്യ വകുപ്പ് ഇങ്ങനെയൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുവരെ കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 361ആയി ഉയർന്നിരിക്കുന്നു. ഇപ്പോഴും നിരവധിപേർ നിരീക്ഷണത്തിലാണ്. പൊതുജനങ്ങൾക്ക് കർശന നിർദേശങ്ങളാണ് ഭരണകൂടം നൽകുന്നത്. പുറത്തിറങ്ങുന്നവർ മാസ്‌ക് ധരിക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. പ്രതിരോധ മുൻകരുതലുകളെ കുറിച്ച് കൃത്യമായ നിർദേശം നൽകാൻ ആളില്ലാ ചെറുവിമാനമായ ഡ്രോണുകളെ നിയോഗിച്ചിരിക്കുകയാണ് ചൈന. ഡ്രോൺ കാമറ പകർത്തുന്ന ചിത്രങ്ങൾ വിശകലനം ചെയ്താണ് നിർദേശങ്ങൾ നൽകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ചൈനയിൽ പുതുതായി 2829 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 17205 ആയി ഉയർന്നെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു.