play-sharp-fill
ഇ അഹമ്മദ് മരിച്ചിട്ട് മൂന്നു വർഷം ; അനുസ്മരണയോഗങ്ങളൊന്നും നടത്താതെ മുസ്ലീം ലീഗ്

ഇ അഹമ്മദ് മരിച്ചിട്ട് മൂന്നു വർഷം ; അനുസ്മരണയോഗങ്ങളൊന്നും നടത്താതെ മുസ്ലീം ലീഗ്

സ്വന്തം ലേഖകൻ

മലപ്പുറം: മുൻകേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായിരുന്ന ഇ. അഹമ്മദ് മരിച്ചിട്ട് മൂന്നു വർഷം പിന്നിടുന്നു,അദ്ദേഹത്തിന്റെ ചരമവാർഷിക ദിനം മറന്ന് മുസ്ലീം ലീഗ്.


ഇ അഹമ്മദിനെ പാർട്ടി മറന്നെന്ന് പറഞ്ഞ് പാണക്കാട് ബഷീറലി തങ്ങളുടെ ഫെയ്‌സ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു അത് വലിയ ചർച്ചയായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറുമടക്കമുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ ഇ. അഹമ്മദിനെ അനുസ്മരിച്ചിരുന്നു. എന്നാൽ അനുസ്മരണം സമൂഹ മാധ്യമങ്ങളിൽ മാത്രം ഒതുങ്ങിയാൽ മതിയോ എന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ചോദ്യം.

അതേസമയം ഓർക്കേണ്ടവർ മറന്നാലും പോരാടുന്ന ജനകോടികളുടെ ഹൃദയത്തിൽ ആ പേര് എന്നുമുണ്ടാകുമെന്ന് പറഞ്ഞാണ് പാണക്കാട് ബഷീറലി തങ്ങളുടെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

എന്നാൽ,ഇ. അഹമ്മദ് അവസാനമായി രചിച്ച പുസ്തക പ്രകാശനത്തോടനുബന്ധിച്ച് ഏപ്രിലിൽ പരിപാടി സംഘടിപ്പിക്കുമെന്നാണ് സംസ്ഥാന നേതൃത്വം നേരത്തേ നൽകിയിരുന്ന വിശദീകരണം.

അനുസ്മരണയോഗങ്ങൾ നടത്തിയില്ലെന്ന് പറയുന്നവർക്ക് മറ്റുപല ലക്ഷ്യങ്ങളുമുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ വാദം. സംസ്ഥാന, ജില്ലാക്കമ്മറ്റികൾ അനുസ്മരണയോഗങ്ങൾ സംഘടിപ്പിക്കാത്തതിൽ ഒരു വിഭാഗം പ്രവർത്തകർക്കും അമർഷമുണ്ടായിരുന്നു.