video
play-sharp-fill

തയ്യൽക്കടയുടെ മറവിൽ വിദ്യാർത്ഥിനികളെ ലൈംഗീകമായി പീഡിപ്പിക്കുകയും അശ്ലീല വീഡിയോകൾ കാണിച്ച സംഭവം ; കടയുടമ പൊലീസ് പിടിയിൽ

തയ്യൽക്കടയുടെ മറവിൽ വിദ്യാർത്ഥിനികളെ ലൈംഗീകമായി പീഡിപ്പിക്കുകയും അശ്ലീല വീഡിയോകൾ കാണിച്ച സംഭവം ; കടയുടമ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തയ്യൽക്കടയുടെ മറവിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ കടയിൽവച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും, അശ്ലീല വീഡിയോകാണിക്കുകയും ചെയ്ത സംഭവത്തിൽ കടയുടമ പൊലീസ് പിടിയിൽ .കിളിമാനൂർ പനപ്പാംകുന്ന് ആർ. എസ് നിലയത്തിൽ രാജേന്ദ്രൻ (50) ആണ് അറസ്റ്റിലായത്.

രണ്ട് മാസം മുൻപ് കടയിലെത്തിയ സുഹൃത്തുക്കളായ വിദ്യാർത്ഥിനികളെ രാജന്ദ്രൻ പീഡിപ്പിച്ചിരുന്നു. കുട്ടികളിൽ ഒരാൾ സുഹൃത്തുക്കളോട് പീഡിപ്പിച്ച വിവരം പറഞ്ഞിരുന്നു. തുടർന്ന് സുഹൃത്തുക്കൾ പെൾകുട്ടികളുടെ ബന്ധുക്കളെ വിവരം അറിയിക്കുകയും, പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളെ ലൈംഗീകമായി ഉപദ്രവിക്കുകയും അശ്ലീല വീഡിയോകകൾ കാണിക്കുകയും ചെയ്തിരുന്നെന്നും ആറ്റിങ്ങൽ പൊലീസ് പറഞ്ഞു.പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു