play-sharp-fill
ഫെയർവെല്ലിന് ബൈക്കിൽ അഭ്യാസപ്രകടനം നടത്താൻ വിദ്യാർത്ഥികളുടെ തീരുമാനം ; രഹസ്യവിവരത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത് 35 ബൈക്കുകൾ

ഫെയർവെല്ലിന് ബൈക്കിൽ അഭ്യാസപ്രകടനം നടത്താൻ വിദ്യാർത്ഥികളുടെ തീരുമാനം ; രഹസ്യവിവരത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത് 35 ബൈക്കുകൾ

സ്വന്തം ലേഖകൻ

കൊല്ലം: ഫെയർവെല്ലിന് ബൈക്കുകളിൽ അഭ്യാസ പ്രകടനം നടത്താൻ വിദ്യാർത്ഥികളുടെ തീരുമാനം. ആർ.ടി.ഒ ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നതിനെ തുടർന്ന് ആർടിഒ സകൂളിൽ നടത്തിയ പരിശോധനയിലാണ് 35 ഓളം ബൈക്കുകൾ പിടിച്ചെടുത്തത് . കൊല്ലം കടയ്ക്കലിലാണ് സംഭവം.

കുറ്റിക്കാട് സിപി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടപ്പുറം പിഎംഎസ്എ ആർട്‌സ് ആൻഡ് സയൻസ് കോളേജ് എന്നിവടങ്ങിലാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ്രെ മിന്നൽപരിശോധന നടത്തിയത് . രണ്ടാം വർഷ വിദ്യാർഥികൾ പിരിഞ്ഞു പോകുന്നതിന്റെ ആഘോഷത്തിനായി ബൈക്കഭ്യാസം നടത്താൻ വിദ്യാർത്ഥികൾ തീരുമാനിച്ചിരുന്നു . എന്നാൽ ബൈക്കുകളിൽ അമിത വേഗത കാട്ടി അഭ്യാസം നടത്തുമെന്നു മോട്ടോർ വാഹന വകുപ്പിന് മുൻകൂട്ടി വിവരം ലഭിച്ചു . ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ സിപി ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തിയത്. പിഎംഎസ്എ കോളജിൽ കോളേജിനകത്ത് പരിശോധന നടത്തി സൈലൻസർ ഉൾപ്പെടെ രൂപം മാറ്റിയത് കണ്ടെത്തി പിഴ ഈടാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥരുടെ മുൻകരുതൽ നടപടിയോടെ ബൈക്കുമായി അഭ്യാസപ്രകടനം നടത്താൻ എത്തിയ വിദ്യാർഥികൾക്ക് പിഴയും സ്വീകരിച്ച് മടങ്ങേണ്ടി വന്നു. 43,000 രൂപ പിഴയിനത്തിൽ നിന്നും ലഭിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു . ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും അമിത വേഗതയക്കും സൈലൻസർ ഉൾപ്പെടെ രൂപ മാറ്റം വരുത്തിയതിനുമാണ് പിഴ ഈടാക്കിയത് .

Tags :