വിദ്യാർത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
സ്വന്തം ലേഖകൻ
കല്പറ്റ: സ്‌കൂളിലെ ശുചിമുറിയിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. കല്പറ്റ മുട്ടിൽ ഡബ്ല്യൂ.എം.ഒ.വി.എച്ച്.എസ്.എസിലെ പ്ലസ്ടു സയൻസ് വിദ്യാർഥിനി ഫാത്തിമ നസീല(17)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കമ്പളക്കാട് മുളപറമ്പ് അറയ്ക്കൽ ഹംസ-റംല ദമ്ബതികളുടെ മകളാണ് നസീല. വിദ്യാർത്ഥിനി 12.45 വരെ ക്ലാസിൽ ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ് വിദ്യാർത്ഥിനിയെ കാണാതായതിനെ തുടർന്ന് നടന്ന പരിശോധനയിൽ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാർഥിനിയുടേത് സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Third Eye News Live
0