play-sharp-fill
മായാവതിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി: ഉത്തർപ്രദേശിൽ ആയിരത്തിലധികം വരുന്ന ബിഎസ്പി പ്രവർത്തകർ കോൺഗ്രസിൽ

മായാവതിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി: ഉത്തർപ്രദേശിൽ ആയിരത്തിലധികം വരുന്ന ബിഎസ്പി പ്രവർത്തകർ കോൺഗ്രസിൽ

 

സ്വന്തം ലേഖകൻ

ലക്‌നോ: ഉത്തർപ്രദേശിൽ ആയിരത്തിലധികം വരുന്ന ബിഎസ്പി പ്രവർത്തകർ കോൺഗ്രസിൽ അംഗത്വമെടുത്തു. ഇനിയും ഒട്ടേറെപ്പേർ കോൺഗ്രസിൽ ചേരുമെന്നാണ് സൂചനകൾ.


ബിഎസ്പിയുടെ ജില്ലാ പഞ്ചായത്ത് അംഗങ്ങളും കോർപറേറ്റുകളുമടക്കം പ്രമുഖരാണ് കോൺഗ്രസിൽ ചേർന്നിരിക്കുന്നത്. പാർട്ടിയുടെ ആലഹബാദ് കോർഡിനേറ്റർ മനോജ്കുമാർ, മുൻ എംഎൽഎ ദിലീപ് റാവത്തും അദ്ദേഹത്തിന്റെ ഭാര്യയും ജില്ലാ പഞ്ചായത്ത് അംഗവുമായ ഹേമലത റാവത്ത് തുടങ്ങിയവരും പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഎസ്പിയുടെ ദളിത് വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് തങ്ങൾ കോൺഗ്രസിൽ ചേരുന്നതെന്ന് പ്രവർത്തകർ പറയുന്നു. മായാവതിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയുള്ള ഒട്ടേറെപ്പേർ ഇനിയും പാർട്ടി വിടുമെന്ന് യുപി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റെ അജയ്കുമാർ ലല്ലു അറിയിച്ചു. യുപി കോൺഗ്രസിന്റെ കരങ്ങൾക്ക് ശക്തി പകരുന്നതാവും ഈ നീക്കമെന്നും ലല്ലു പറഞ്ഞു.

യുപിയിൽ ഒരു വൻ തിരിച്ചുരവിവ് കോപ്പു കൂട്ടുന്ന കോൺഗ്രസിനെ സംബന്ധിച്ച് ബിഎസ്പിയിലുണ്ടായിരിക്കുന്ന ഈ അതൃപ്തി ഏറെ ഗുണം ചെയ്യുക തന്നെ ചെയ്യും. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി യുപിയിൽ പാർട്ടിക്ക് മേൽവിലാസം ഉണ്ടാക്കാനുള്ള കഠിന ശ്രമത്തിലാണ്.