video
play-sharp-fill
പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് നരേന്ദ്ര മോദിയെ നാടകത്തിലൂടെ അപമാനിച്ചു ; സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തു

പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് നരേന്ദ്ര മോദിയെ നാടകത്തിലൂടെ അപമാനിച്ചു ; സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

കർണാടക : പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് നരേന്ദ്ര മോദിയെ നാടകത്തിലൂടെ അപമാനിച്ചു. സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തു. പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ പട്ടികയെയും എതിർക്കുന്ന നാടകം അവതരിപ്പിച്ചതിനാണ് സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കർണാടകയിലെ ബിദറിലെ ഷഹീൻ എജുക്കേഷൻ ട്രസ്റ്റിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിച്ചുവെന്നാണ് ഉയരുന്ന ആരോപണം.

കഴിഞ്ഞ ദിവസമാണ് നാടകം അരങ്ങേറിയത്. സാമൂഹിക പ്രവർത്തകനായ നിലേഷ് രക്ഷ്യൽ എന്നയാളുടെ പരാതിയെ തുടർന്നാണ് കേസ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്നും സിഎഎ, എൻആർസി നടപ്പാക്കിയാൽ ഒരുവിഭാഗം രാജ്യം വിടേണ്ടിവരുമെന്ന തെറ്റായ സന്ദേശം പ്രചരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂൾ നാടകത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുഹമ്മദ് യൂസഫ് റഹീം എന്നയാളുടെ ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. മതസൗഹാർദം തകർക്കുന്ന തരത്തിലാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും റഹീമിനെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. സംഭവത്തിൽ സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയതായി എബിവിപി അറിയിച്ചു.