നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ തിരിച്ചെടുക്കാൻ ഇന്ത്യ തയ്യാറാകാണം നേപ്പാൾ
സ്വന്തം ലേഖകൻ
ഡൽഹി: നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ തിരിച്ചെടുക്കാൻ ഇന്ത്യ തയ്യാറാകാത്തതിൽ നേപ്പാളിനു പ്രതിഷേധം. ഇന്ത്യയിൽ നോട്ട് നിരോധിച്ച സമയത്ത് നേപ്പാളിൽ നിലവിലുണ്ടായിരുന്ന ഏഴു കോടി രൂപയുടെ നോട്ടുകൾ നേപ്പാൾ സെൻട്രൽ ബാങ്കിൽ കെട്ടിക്കിടക്കുകയാണ്.
ഈ നോട്ടുകൾ തിരിച്ചെടുക്കാൻ ഇന്ത്യ ‘ക്രമീകരണങ്ങൾ’ നടത്തുന്നില്ലെന്ന് വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവലി പറഞ്ഞു. വിഷയത്തിൽ ഇന്ത്യ ഇടപെടണമെന്ന് തങ്ങൾ മൂന്നുവർഷമായി ആവശ്യപ്പെടുന്നു. പലതവണ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇന്ത്യ അനുകൂലമായി പ്രതികരിക്കുന്നില്ലെന്നും ഗ്യാവാലി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2016 നവംബർ എട്ടിനാണ് ഇന്ത്യയിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചത്. നേപ്പാളിലും ഭൂട്ടാനിലും ഇന്ത്യൻ രൂപ ഉപയോഗിക്കാം. നോട്ടു നിരോധിച്ചപ്പോൾ 15.41 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകൾ നേപ്പാളിൽ പ്രചാരത്തിൽ ഉണ്ടായിരുന്നു.
ഇതിൽ 99.5 ശതമാനം നോട്ടുകളും ബാങ്കിങ് സംവിധാനത്തിൽ തിരിച്ചെത്തി.എന്തുകൊണ്ടാണ് ഇന്ത്യ നേപ്പാളിന്റെ അഭ്യർത്ഥനയ്ക്കു വഴങ്ങാത്തതെന്ന് എനിക്കറിയില്ല- ഗ്യാവാലി പരിതപിച്ചു.