play-sharp-fill
സിഎഎയ്‌ക്കെതിരെ പ്രതിഷേധിച്ച് സ്വയം തീകൊളുത്തിയ സിപിഐഎം നേതാവ് മരിച്ചു

സിഎഎയ്‌ക്കെതിരെ പ്രതിഷേധിച്ച് സ്വയം തീകൊളുത്തിയ സിപിഐഎം നേതാവ് മരിച്ചു

 

സ്വന്തം ലേഖകൻ

മധ്യപ്രദേശ്: ഇൻഡോറിൽ കഴിഞ്ഞ ദിവസം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഐഎം പ്രദേശിക നേതാവ് രമേഷ് പ്രജാപതി (75) മരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് രമേഷ് പ്രജാപതി മരിച്ചത്. ദളിത് ശോഷൺ മുക്തി മഞ്ചിന്റെ പ്രവർത്തകൻ കൂടിയായിരുന്നു.


ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രമേഷ് പ്രജാപതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഇൻഡോറിലെ ഗീതാ ഭവൻ ചൗരാഹയിൽ സി.എ.എയ്ക്കും എൻ.ആർ.സിക്കും എൻ.പി.ആറിനുമെതിരെയുള്ള ലഘുലേഖ വിതരണം ചെയ്ത ശേഷം അംബേദ്കർ പ്രതിമക്ക് മുന്നിൽ നിന്ന് സ്വയം തീകൊളുത്തുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ഇൻഡോറിലെ എം വൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംബേദ്കറുടേയും അഷ്ഫാഖുള്ള ഖാന്റെയും ഭഗത് സിങ്ങിന്റേയും ചിത്രങ്ങളടങ്ങിയതായിരുന്നു രമേഷ് പ്രജാപതി അവസാനം വിതരണം ചെയ്ത ലഘുലേഖകൾ. അദ്ദേഹത്തിന്റെ ബാഗിൽ നിന്ന് ലഘുലേഖകൾ കണ്ടെത്തുകയും ചെയ്തിരുന്നു.