സെൽഫിയെടുക്കാൻ റെയിൽവേ മേൽപ്പാലത്തിൽ കയറിയ യുവതി ട്രെയിൻ തട്ടി മരിച്ചു ; രക്ഷപെടാൻ പുഴയിലേക്ക് ചാടിയ സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊൽക്കത്ത: സെൽഫിയെടുക്കാൻ റെയിൽവേ മേൽപ്പാലത്തിൽ കയറിയ യുവതി ട്രെയിൻ തട്ടി മരിച്ചു. യുവതിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ കഴിഞ്ഞ ദിവസമാണ് ഈ ദാരുണ സംഭവം നടന്നത്. മൈനഗുരിയിലെ ഒരു കോച്ചിംഗ് സെന്ററിലെ ഇരുപത്തിയൊന്നുകാരിയാണ് ട്രെയിൻ തട്ടി മരിച്ചത്.

ഇരുവരും കോച്ചിംഗ് സെന്ററിൽ നിന്നും ഊദ്‌ലബരി പ്രദേശത്തെ ഖിസ് നദിക്കരയിൽ പിക്‌നിക്കിന് എത്തിയതായിരുന്നു. സ്ഥലങ്ങൾ കാണുന്നതിനിടെ യുവതിയും സുഹൃത്തും സെൽഫിയെടുക്കാനായി റെയിൽവേ മേൽപ്പാലത്തിൽ കയറുകയായിരുന്നു. സെൽഫി എടുക്കുന്നതിനെ ഇവർ ഇതുവഴി വന്ന പാസഞ്ചർ ട്രെയിൻ ആണ് യുവതിയെ ഇടിച്ചു തെറിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ മേൽപ്പാലത്തിൽ നിന്ന് തെറിച്ചു താഴേക്ക് വീണ യുവതി തൽക്ഷണം മരിച്ചു. ജീവൻ രക്ഷിക്കാനായി പുഴയിലേക്ക് ചാടിയ കൂട്ടുക്കാരിയെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.