video
play-sharp-fill
ഒരു വർഷമായി ലൈംഗീക പീഡനത്തിന് ഇരയാക്കി ; പതിനാറുകാരന്റെ പരാതിയിൽ മൂന്ന് പേർ പൊലീസ് പിടിയിൽ

ഒരു വർഷമായി ലൈംഗീക പീഡനത്തിന് ഇരയാക്കി ; പതിനാറുകാരന്റെ പരാതിയിൽ മൂന്ന് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കൽപകഞ്ചേരി: ഒരു വർഷമായി ലൈംഗീകപീഡനത്തിന് ഇരയാക്കി. പതിനാറുകാരന്റെ പരാതിയിൽ മൂന്ന് പേർ പൊലീസ് പിടിയിൽ. വിദ്യാർത്ഥി ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

കല്ലിങ്ങലിൽ വർക്ക്‌ഷോപ്പ് നടത്തുന്ന അലനല്ലൂർ സ്വദേശി ശിവദാസൻ (51), രണ്ടത്താണി പോക്കാട്ടിൽ അബ്ദുസമദ് (23), കുറുക്കോളിലെ പൊട്ടച്ചോല സമീർ (35) എന്നിവരെയാണ് കൽപകഞ്ചേരി സിഐ എകെ ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടി നിരവധി പേരുടെ ലൈംഗിക ചൂഷണത്തിന് വിധേയനായി കൊണ്ടിരിക്കുകയായിരുന്നു. വിദ്യാർത്ഥിയെ ആവശ്യക്കാർക്ക് എത്തിക്കുന്ന പ്രധാന പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മുതൽ കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയാകുകയാണ്. പരാതിയിൽ മൂന്ന് കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി.