play-sharp-fill
ചന്ദ്രശേഖർ ആസാദ് കോഴിക്കോട് കടപ്പുറത്തെത്തും ; പ്രതിഷേധം ശക്തിപ്പെടുത്താൻ തീരുമാനം

ചന്ദ്രശേഖർ ആസാദ് കോഴിക്കോട് കടപ്പുറത്തെത്തും ; പ്രതിഷേധം ശക്തിപ്പെടുത്താൻ തീരുമാനം

സ്വന്തം ലേഖകൻ

കോഴിക്കോട്: പൗരത്വ ഭേദഗതിക്കെതിരെ ശബ്ദം ഉയർത്തി ശ്രദ്ധേയനായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് കേരളത്തിലെത്തുന്നു. സംസ്ഥാനത്തെത്തി പ്രതിഷേധിക്കുന്നതോടെ പൗരത്വ ഭേദഗതിക്കെതിരായ സമരം ശക്തിപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതിയുടെ പ്രതിഷേധത്തിലാണ് ആസാദ് അണിനിരക്കുക. കോഴിക്കോട് കടപ്പുറത്ത് ആസാദി സ്‌ക്വയറിൽ ജനുവരി 31 ന് മൂന്നുമണിക്കാണ് പ്രതിഷേധപരിപാടി.


ഡൽയിൽ പ്രതിഷേധ പരിപാടിയ്ക്കിടെ ആസാദിനെ ജയിലിൽ അടച്ചിരുന്നു. തുടർന്ന് ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങുകയും പ്രതിഷേധം തുടരുകയും ചെയ്തിരുന്നു. ആസാദ് പ്രതിഷേധിച്ച ജമാ മസ്ജിദ് പാകിസ്ഥാനിലാണോ എന്നും വളർന്നു വരുന്ന നേതാവായ ആസാദിന് എല്ലാ പൗരന്മാരേയും പോലെ പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അന്ന് കോടതി ചൂണ്ടികാട്ടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം, സിഎഎ പിൻവലിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും രാജ്യത്തെ വിഭജിക്കുന്നവർക്കെതിരെയാണ് ഞങ്ങൾ സമരം ചെയ്യുന്നതെന്നും ആസാദ് പറഞ്ഞിരുന്നു. ഫെബ്രുവരി 16-ന് മുമ്പായി ആസാദ് ഡൽഹി എയിംസിൽ ചികിത്സയ്ക്കെത്തുമെന്നാണ് സൂചന. പൗരത്വ ഭേദഗതി പിൻവലിക്കും വരെ പോരാട്ടം തുടരുമെന്ന് നിലപാടിലാണ് ചന്ദ്രശേഖർ ആസാദ്.