video
play-sharp-fill

ഒരു രൂപയ്ക്ക് ഒരു ജിബി ഇന്റർനെറ്റ് ഡാറ്റ ;  സബ്സ്‌ക്രിപ്ഷൻ ആവശ്യമില്ല, സൈൻ-അപ് ചെയ്യേണ്ട, ഇൻസ്റ്റാലേഷൻ നിരക്കും ഇല്ല

ഒരു രൂപയ്ക്ക് ഒരു ജിബി ഇന്റർനെറ്റ് ഡാറ്റ ; സബ്സ്‌ക്രിപ്ഷൻ ആവശ്യമില്ല, സൈൻ-അപ് ചെയ്യേണ്ട, ഇൻസ്റ്റാലേഷൻ നിരക്കും ഇല്ല

Spread the love

 

സ്വന്തം ലേഖകൻ

ബംഗളൂരു: ഒരു രൂപയ്ക്ക് ഒരു ജിബി ഇന്റർനെറ്റ് ഡാറ്റ. ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘വൈഫൈ ഡബ്ബ’ എന്ന കമ്പനിയാണ് പുതിയ വാഗ്ദാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിന് വേണ്ടി സബ്സ്‌ക്രിപ്ഷൻ ആവശ്യമില്ല, സൈൻ-അപ് ചെയ്യേണ്ട, ഇൻസ്റ്റാലേഷൻ നിരക്കും ഇല്ല. ഗിഗാബൈറ്റ് വൈഫൈ എന്ന സംവിധാനത്തിലൂടെയാണ് ‘വൈഫൈ ഡബ്ബ’ ലഭ്യമാകുന്നത്.

കടകളിൽ വൈഫൈ റൂട്ടർ ഇൻസ്റ്റാൾ ചെയ്യുക വഴിയാണ് ഇവ പ്രവർത്തിക്കുന്നത്. ഇതിലൂടെ വൈഫൈ കണക്ട് ചെയ്യുന്നവർക്ക് നെറ്റ് ലഭിക്കും എന്നാൽ തുടങ്ങാൻ ചെറിയ തുക മുടക്കണം. ഒരു ജിബി നെറ്റ് വേണമെങ്കിൽ ഒരു രൂപ മുടക്കണം. അത് ഓൺലൈൻ റീചാർജ് ചെയ്യാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂപ്പർനോഡുകളുടെ ഗ്രിഡുകൾ ഉപയോഗിച്ചുള്ള പ്രവർത്തനത്തിലൂടെ തങ്ങളുടെ സേവനം നഗരത്തിലുള്ള ആർക്കും പ്രയോജനപ്പെടുത്താമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. വൈഫൈ ഡബ്ബ തങ്ങളുടെ സേവനം മറ്റു പട്ടണങ്ങളിലേക്കും എത്തിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ നഗര കേന്ദ്രീകൃതമായി മാത്രമേ പ്രവർത്തിക്കൂ എന്ന പരിമിതി ഉണ്ട് ഈ സംവിധാനത്തിനുണ്ട്.