മതം മാറി വിവാഹം ചെയ്യുന്നത് ദേശദ്രോഹമാണോ ? ; നസറുദ്ദീൻ ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് ശശി തരൂർ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ അനുപം ഖേറും നസറുദ്ദീൻ ഷായും തമ്മിൽ നടന്ന വാക്പോരിൽ അഭിപ്രായം പറഞ്ഞ മിസോറം മുൻ ഗവർണർ സ്വരാജ് കൗശലിന് എതിരെ ശശി തരൂർ എംപി. നസറുദ്ദീൻ ഷാ സ്വന്തം മതത്തിന് പുറത്തുനിന്നാണ് വിവാഹം ചെയ്തത് എന്ന പരാമർശമാണ് തരൂരിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. നസറുദ്ദീൻ ഷായെ വിമർശിച്ച സ്വരാജ്, ഷാ നന്ദികെട്ട മനുഷ്യനാണെന്ന് പറഞ്ഞിരുന്നു.
‘നിങ്ങളൊരു നന്ദികെട്ട മനുഷ്യനാണ്. ഈ രാജ്യം നിങ്ങൾക്ക് പണവും പ്രതാപവും തന്നു. എന്നിട്ടും നിങ്ങളിപ്പോഴും വ്യാമോഹിയാണ്. നിങ്ങൾ മതത്തിന് പുറത്തുനിന്നാണ് വിവാഹം ചെയ്തത്. അതിനെതിരെ ആരും ഒരു വാക്കും പറഞ്ഞില്ല. നിങ്ങളുടെ സഹോദരൻ സൈന്യത്തിന്റെ ലഫ്റ്റനന്റ് ജനറലായി. മറ്റുള്ളവരെക്കാൾ കൂടുതൽ അവസരങ്ങൾ നിങ്ങൾക്ക് ലഭിച്ചിട്ടില്ലെ?’ -ഇതായിരുന്നു സ്വരാജിന്റെ ട്വീറ്റ്. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായാണ് തരൂർ രംഗത്തെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘നിങ്ങളുടെ മതത്തിന് പുറത്ത് വിവാഹം ചെയ്യുന്നത് ഇപ്പോൾ ദേശവിരുദ്ധമാണോ? അതോ അനുപം ഖേറിനെ വിമർശിക്കുന്നതാണോ രാജ്യദ്രോഹം? ഒരു സുഹൃത്തിന് എതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്. പക്ഷേ ഇത്തരത്തിലുള്ള നിർഭാഗ്യകരമായ ട്വീറ്റുകളിലൂടെ ആകരുതെന്ന് അദ്ദേഹം കുറിച്ചു.
ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ നസറുദ്ദീൻ ഷാ നടത്തിയ പരാമർശങ്ങളാണ് ബോളിവുഡിൽ പുതിയ ചർച്ചയ്ക്ക വഴിയൊരുക്കിയത്. അനുപം ഖേർ കോമാളിയാണെനനും പാദസേവകൻ ആണെന്നുമായിരുന്നു ഷായുടെ പരാമർശം. ഇതിന് മറുപടിയുമായി എത്തിയ ഖേർ, ഇതൊന്നും നസറുദ്ദീൻ ഷാ അല്ല സംസാരിക്കുന്നത്. വർഷങ്ങളായി അദ്ദേഹം ഉപയോഗിച്ച വസ്തുക്കളാണെന്ന് തങ്ങൾക്കറിയാം എന്ന് പറഞ്ഞു. പാദസേവ ചെയ്യുന്നത് ഖേറിന്റെ രക്തത്തിലുള്ളതാണ് എന്ന ഷായുടെ ആരോപണത്തിന് തന്റെ രക്തത്തിലുള്ളത് ഹിന്ദുസ്ഥാനാണെന്നായിരുന്നു അനുപം ഖേറിന്റെ മറുപടി.