play-sharp-fill
ഓഹരി വിപണി റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു

ഓഹരി വിപണി റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു

 

സ്വന്തം ലേഖകൻ

മുംബൈ: ഓഹരി വിപണി റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 259.97 പോയന്റ് ഉയർന്ന് 41,859.69ലും നിഫ്റ്റി 72.70 പോയന്റ് നേട്ടത്തിൽ 12329.50ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 1532 കമ്പനികളുടെ ഓഹരികൾ നേട്ടം രേഖപ്പെടുത്തി. 970 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. ഐടി, ലോഹം, എഫ്എംസിജി, ഫാർമ, ഊർജം, ബാങ്ക് ഓഹരികളാണ് മികച്ച പ്രകടനം കാഴ്ച വച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻഫോസിസ്, ഇൻഡസിന്റ് ബാങ്ക്, കോൾ ഇന്ത്യ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണു മികച്ച നേട്ടം കൊയ്തത്. യെസ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, യുപിഎൽ, ടിസിഎസ്, ഐഷർ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലും ക്ലോസ് ചെയ്തു.