video
play-sharp-fill
ജോലിക്ക് നിന്ന വീട്ടിൽ നിന്നും യുവതി കവർന്നത് നാൽപത് പവൻ സ്വർണ്ണം ;മോഷണം വിവരം വീട്ടുകാരറിയുന്നത് രണ്ട് വർഷത്തിന് ശേഷം കാണാതായ മൊബൈൽ ഫോൺ അന്വേഷിച്ചപ്പോൾ ; യുവതിയെ പൊലീസ് പിടികൂടി

ജോലിക്ക് നിന്ന വീട്ടിൽ നിന്നും യുവതി കവർന്നത് നാൽപത് പവൻ സ്വർണ്ണം ;മോഷണം വിവരം വീട്ടുകാരറിയുന്നത് രണ്ട് വർഷത്തിന് ശേഷം കാണാതായ മൊബൈൽ ഫോൺ അന്വേഷിച്ചപ്പോൾ ; യുവതിയെ പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ

ഇരവിപുരം: ജോലിക്ക് നിന്ന വീട്ടിൽ നിന്നും യുവതി കവർന്നത് നാൽപത് പവൻ സ്വർണവും മൊബൈൽ ഫോണും. മോഷണവിവരം വീട്ടുകാരറിയുന്നത് രണ്ട് വർഷത്തിന് ശേഷം കാണാതായ മൊബൈൽ അന്വേഷിച്ചപ്പോൾ.യുവതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടയ്ക്കൽ തെക്കുംഭാഗം ഗാർഫിൽ നഗർ ലെനിൻ വില്ലയിൽ നിഷാ ദാസനെയാണ്(33) പൊലീസ് പിടിയിലായത്. കാക്കത്തോപ്പ് കൊല്ലെന്റഴികത്ത് ജോർജ് ബർണയുടെ വീട്ടിൽ നിന്നാണ് നിഷ സ്വർണവും മൊബൈൽ ഫോണും കവർന്നത്.

വീട്ടുടമയുടെ മൊബൈൽ ഫോൺ മോഷണം പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിഷാ ദാസ് സ്വർണം കവർന്നതായും തെളിഞ്ഞത്. രണ്ട് വർഷം മുമ്ബാണ് നിഷ ഈ വീട്ടിൽ നിന്നും സ്വർണം കവർന്നത്. എന്നാൽ ഇത് വീട്ടുകാർ അറിഞ്ഞതേ ഇല്ല. മൊബൈൽ ഫോൺ മോഷണം പോയ കേസിൽ നടത്തിയ അന്വേഷണത്തിനിടയിലാണ് 40 പവൻ സ്വർണവും യുവതി മോഷ്ടിച്ചതായി തെളിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണം നടന്ന വീട്ടിൽ ജോർജ് ബർണയും ഭാര്യയും മാത്രമാണ് താമസം. ഇവരുടെ മക്കൾ സിംഗപ്പൂരിലാണ്. 2017ൽ മക്കൾ നാട്ടിൽ വന്നു മടങ്ങി. വീട്ടിലെ അലമാരയിൽ പ്രത്യേക അറയിലാണ് മക്കൾ സ്വർണം സൂക്ഷിച്ചിരുന്നത്. മാതാപിതാക്കൾക്ക് ഉപയോഗിക്കാനുള്ള സ്വർണം അലമാരയുടെ ആദ്യത്തെ അറയിലാണ് സൂക്ഷിച്ചത്. മക്കൾ സൂക്ഷിച്ചു വെച്ച സ്വർണം അവിടി തന്നെ ഉണ്ടെന്ന വിശ്വാസത്തിലായിരുന്നു ജോർജ് ബർണയും ഭാര്യയും. എന്നാൽ അലമാരയുടെ അകത്തെ അറയിൽ തുണിയിൽ കെട്ടി സൂക്ഷിച്ചിരുന്ന സ്വർണം രണ്ട് വർഷം മുൻപ് നിഷാ ദാസ് കവർന്നെങ്കിലും മോഷണ വിവരം പക്ഷേ വീട്ടുകാർ അറിഞ്ഞിരുന്നില്ല.

വീട്ടിലുണ്ടായിരുന്ന സിം ഇടാത്ത മൊബൈൽ ഫോൺ മോഷണം പോയെന്നു കാണിച്ച് രണ്ട് ദിവസം മുൻപാണ് ജോർജ് ബർണ ഇരവിപുരം പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. മൊബൈൽ ഫോൺ പോയ വിവരം വീട്ടുകാർ അന്വേഷിച്ചതോടെ നിഷ പിന്നീടു ജോലിക്ക് എത്തിയില്ല. ഇതു കൂടി മനസ്സിലാക്കിയ പൊലീസ് നിഷാ ദാസനെ പിന്തുടർന്നു. ഫോണിന്റെ ഐഎംഐ നമ്ബർ കണ്ടെത്തി സൈബർ സെല്ലിന്റ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് നിഷയെ പിടികൂടിയത്.

മോഷണം പോയ സ്വർണം ഇവർ പണയം വച്ചതായി ചോദ്യം ചെയ്‌പ്പോൾ തെളിഞ്ഞിട്ടുണ്ട്. പിടിയിലായ നിഷയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്വർണം കണ്ടെടുക്കുന്നതിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. ഇരവിപുരം സിഐ വിനോദ് കുമാർ, എസ്‌ഐ ബിനോദ് കുമാർ, എഎസ്‌ഐമാരായ ദിനേശൻ, ഷിബു പീറ്റർ, വനിതാ സിപിഒ മഞ്ചുഷ എന്നിവരാണ് പ്രതിയെ പിടികൂടിയത്.