ഗുജറാത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു; 2018ൽ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പൂന്തോട്ടത്തിലെ പ്രതിമയാണ് തകർത്തത്
സ്വന്തം ലേഖകൻ
അഹമ്മദാബാദ്: ഗുജറാത്തിലെ അംറേലി ജില്ലയിലുള്ള ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥാപിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഹരികൃഷ്ണ തടാകത്തിനടുത്തുള്ള പൂന്തോട്ടത്തിലായിരുന്നു പ്രതിമ സ്ഥാപിച്ചിരുന്നത്. സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന രത്ന വ്യാപാരിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷനാണ് ഈ പൂന്തോട്ടം പണി കഴിപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പൂന്തോട്ടത്തിൽ 2018ലാണ് ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചത്. പ്രതിമ തകർത്തവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Third Eye News Live
0