കൂടുതൽ പ്രതിഫലം നൽകാതെ ‘ഉല്ലാസ’ത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കില്ല ; നിർമാതാക്കളുടെ ഉപാധി തള്ളി നടൻ ഷെയ്ൻ നിഗം

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: ഷെയ്ൻ നിഗം വിഷയം കൂടുതൽ പ്രതിസന്ധിയിലേക്ക്.പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം തള്ളി നടൻ ഷെയ്ൻ നിഗം.

നാളെയ്ക്കകം ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. എന്നാൽ ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫല തർക്കം നിലനിൽക്കുന്നുണ്ടെന്നും കൂടുതൽ പ്രതിഫലം നൽകാതെ ഡബ്ബിംഗ് പൂർത്തിയാക്കില്ലെന്നുമാണ് ഷെയ്ൻറെ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡബ്ബിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ തുടർച്ചർച്ചകൾ ഉണ്ടാകില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.

മറ്റൊരാളെ വെച്ച് ഡബ്ബിംഗ് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതായും അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 19ാം തീയതി ചേർന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിർവ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂർത്തിയാക്കാൻ ഷെയ്ൻ നിഗത്തിന് നിർദ്ദേശം നൽകിയത്.

ഈ കത്തിന് രണ്ടാഴ്ചയോളം പിന്നിട്ടിട്ടും ഷെയ്ൻ മറുപടി നൽകാതിരുന്നതോടെയാണ് മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടത്.