video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeCrimeരണ്ടെണ്ണം കഴിച്ചാൽ ഒരു ദിവസത്തേക്ക് കിക്ക് കിട്ടുന്ന മരുന്നു നഗരത്തിൽ കിട്ടും, ഞങ്ങളുടെ ടീമിലെ എല്ലാവർക്കും...

രണ്ടെണ്ണം കഴിച്ചാൽ ഒരു ദിവസത്തേക്ക് കിക്ക് കിട്ടുന്ന മരുന്നു നഗരത്തിൽ കിട്ടും, ഞങ്ങളുടെ ടീമിലെ എല്ലാവർക്കും ഗുളിക എഴുതി തരുന്നത് ഒരു ഡോക്ടറാണ് ; ലഹരി മാഫിയയുടെ പ്രധാന കണ്ണിയായിരുന്ന യുവാവിന്റെ വെളിപ്പെടുത്തൽ

Spread the love

 

സ്വന്തം ലേഖിക

കോഴിക്കോട് : ലഹരി മരുന്ന് ലഭിക്കാൻ നഗരത്തിൽ ഒരു പ്രയാസവുമില്ലെന്ന് ലഹരി മരുന്നു മാഫിയയുടെ കണ്ണിയായ യുവാവിന്റെ വെളിപ്പെടുത്തൽ. നിയന്ത്രണവിധേയമായി മാത്രം ഡോക്ടർമാർ നിർദേശിക്കാറുള്ള മരുന്നുകൾ ആവശ്യത്തിന് എഴുതിക്കൊടുക്കുന്ന ഡോക്ടർമാരും ഇവിടെയുണ്ട്.

പ്രിസ്‌ക്രിപ്ഷനില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽനിന്നു വാങ്ങാൻ കഴിയാത്ത ഗുളികകൾ ആവശ്യത്തിനു കിട്ടുന്ന സ്ഥലങ്ങളും നഗരത്തിലുണ്ട്. ”ഞങ്ങടെ ടീമിലെ എല്ലാവർക്കും ഗുളിക എഴുതിത്തരുന്നത് ഡോ.—–ആണ്. ഏതെങ്കിലും ആശുപത്രിയിൽ ചികിത്സയിലായിരുന്ന രേഖ മാത്രംമതിയായിരുന്നു. അതുണ്ടെങ്കിൽ ഡോക്ടർ എത്ര കാലം വേണമെങ്കിലും ഗുളിക എഴുതിത്തരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹം സൈക്യാട്രി ഡോക്ടർ പോലുമല്ല. പക്ഷേ, ചെന്നു പറഞ്ഞാൽ ഒരു തവണ 240 എണ്ണം വരെയൊക്കെ എഴുതിത്തരും. മുടി പ്രത്യേക രീതിയിൽ ചീകി, കൈ പ്രത്യേക തരത്തിൽ പിടിച്ചു നിൽക്കണം. മുഖത്തുനോക്കിയാൽ ഡോക്ടർക്കു മനസ്സിലാകും, ‘ഒറിജിനൽ’ ആണോ ട്രാപ്പിലാക്കാൻ വന്നവരാണോ എന്ന്. ഇവിടെ കുറച്ചു പണം കൂടുതൽ കൊടുക്കണം.

ചെറിയ അടിപിടി, പിടിച്ചുപറി, പോക്കറ്റടി ഏതെങ്കിലും നടത്തി പൊലീസിനു പിടികൊടുക്കും. എന്നിട്ടു ലോക്കപ്പിൽ കിടന്നു വലിയ പ്രശ്‌നമുണ്ടാക്കും. അവർ കുതിരവട്ടത്തെ ഗവ.മാനസികാരോഗ്യ കേന്ദ്രത്തിലാക്കും. കുറച്ചു ദിവസങ്ങൾക്കകം തന്നെ പുറത്തിറങ്ങാം. പക്ഷേ ആശുപത്രി രേഖ കയ്യിലുണ്ടാകും.

ഇങ്ങനെ കിട്ടുന്ന ചികിത്സാ രേഖയുമായി ചെന്നാൽ മുകളിൽ പറഞ്ഞ ഡോക്ടർ ഗുളികകൾ കുറിച്ചു നൽകും. പരമാവധി ദിവസത്തേക്ക്, ഒറ്റത്തവണ തന്നെ 30 എണ്ണമാണ് ഇദ്ദേഹം കുറിച്ചത്. വില 100 രൂപയിൽ താഴെയാണ്.

കൂടുതൽ ഗുളികകൾ വേണമെങ്കിൽ ഈ പ്രിസ്‌ക്രിപ്ഷന്റെ കളർ ഫോട്ടോസ്റ്റാറ്റുകൾ എടുക്കും. ഇതുമായി ചെന്നാൽ ഗുളിക തരുന്ന മെഡിക്കൽ സ്റ്റോറുകളുണ്ട്. ആവശ്യമുള്ളത് എടുത്തിട്ട് ബാക്കി മറിച്ചുവിൽക്കും. 600 രൂപയ്ക്കു വരെ കൊടുക്കാറുണ്ടെന്നും യുവാവ് സമ്മതിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments