video
play-sharp-fill

പരിസ്ഥിതിയെ കൊല്ലുന്ന പ്ളാസ്റ്റിക്കിന് ഇന്ന് മുതൽ നിരോധനം: പ്ളാസ്റ്റിക്കിന് പകരം തുണി സഞ്ചി; രണ്ടു മുതൽ കടയടച്ച് പ്രതിഷേധിക്കാനൊരുങ്ങി വ്യാപാരികൾ

പരിസ്ഥിതിയെ കൊല്ലുന്ന പ്ളാസ്റ്റിക്കിന് ഇന്ന് മുതൽ നിരോധനം: പ്ളാസ്റ്റിക്കിന് പകരം തുണി സഞ്ചി; രണ്ടു മുതൽ കടയടച്ച് പ്രതിഷേധിക്കാനൊരുങ്ങി വ്യാപാരികൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്ന് മുതൽ പ്ളാസ്റ്റിക്കിന് സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതിനെ പിൻതുണച്ചും എതിർത്തും വിവിധ കോണുകളിൽ നിന്നും പ്രതികരണങ്ങൾ.
സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്കുളള നിരോധനമാണ് ജനുവരി ഒന്നിന്  നിലവില്‍ വന്നത്. ഈ മാസം 15 വരെ ശിക്ഷാ നടപടി ഉണ്ടാകില്ലന്ന് അറിയിച്ചെങ്കിലും വ്യാപാരികൾ അടക്കം ആശങ്കയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക് പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം മറികടക്കാനാണ് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വ്യാപാരികളുടെ എതിര്‍പ്പിനിടെയാണ് നിരോധനം നടപ്പാക്കിയത്. നിരോധനത്തിനെതിരെ വ്യാപാരികള്‍ വ്യാഴാഴ്ച മുതല്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവംബറിലാണ് മന്ത്രിസഭ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവര്‍,പ്ലേറ്റ്, സ്ട്രോ, അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ ഗ്ലാസ് എന്നിവയ്ക്കാണ് നിരോധനം.

ബ്രാന്‍ഡഡ് വസ്തുക്കളുടെ കവറുകള്‍, അരലിറ്ററിന് മുകളിലുളള കുടിവെളള കുപ്പികള്‍, മത്സ്യംഇറച്ചി ധാന്യങ്ങള്‍ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് കവറുകള്‍ എന്നിവയ്ക്കെല്ലാം പിന്നീട് ഇളവ് ഏര്‍പ്പെടുത്തി.

നിരോധനം ലംഘിക്കുന്നവര്‍ക്ക് 10,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് പിഴ. എന്നാല്‍ ആദ്യഘട്ടത്തില്‍ ശിക്ഷാനടപടി ഉണ്ടാകില്ല. പ്ലാസ്റ്റികിന് ബദലായി തുണി സഞ്ചി, പേപ്പര്‍ കവ‌ര്‍ എന്നിവ വിപണിയില്‍ കൂടുതല്‍ ലഭ്യമാക്കും.