play-sharp-fill
പൊലീസുകാരെ നടുറോഡിലിട്ട് തല്ലി ഗുണ്ട: ആക്രമണം പ്രതികളുമായി പോകുന്നതിനിടെ;  സംഭവം തലസ്ഥാനത്ത്

പൊലീസുകാരെ നടുറോഡിലിട്ട് തല്ലി ഗുണ്ട: ആക്രമണം പ്രതികളുമായി പോകുന്നതിനിടെ; സംഭവം തലസ്ഥാനത്ത്

ക്രൈം ഡെസ്ക്

തിരുവനന്തപുരം: പൊലീസുകാരെ നടുറോഡിലിട്ട് തല്ലിച്ചതച്ച് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ട. പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പൊലീസുകാര്‍ക്ക് നേരെയാണ് നടുറോഡില്‍ ഗുണ്ട ആക്രമണം നടത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ട ബിജുവാണ് പൊലീസിനെ ആക്രമിച്ചത്.


തിരുവനന്തപുരം ജില്ലാ ജയിലിലുള്ള രണ്ട് പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ പോകാനായി ബസ് കാത്തുനിന്ന പൊലീസുകാരെയാണ് ബിജു ആക്രമിച്ചത്. പൊലീസുകാര്‍ ചെറുത്തു. ട്രാഫിക് ജോലിയിലുണ്ടായിരുന്ന പൊലീസുകാര്‍ കൂടിയെത്തിയതോടെയാണ് ഇയാളെ പിടികൂടാനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജു മദ്യലഹരിലായിരുന്നുവെന്ന് നെയ്യാറ്റിന്‍കര പൊലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതികള്‍ക്ക് ബിജുവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ എന്തിനാണ് പൊലീസിനെ ബിജു ആക്രമിച്ചതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ പൊലീസുകാര്‍ക്ക് നേരെ അക്രമം നടന്നിരുന്നു. കഞ്ചാവ് കേസ് പ്രതി സുരേഷ് കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പിടികൂടിയത്. അന്തര്‍സംസ്ഥാന മോഷ്ടാവ് ആറു മാസം മുമ്പ് നെയ്യാറ്റിന്‍കരയില്‍ വച്ച്‌ തന്നെ ചാടിപ്പോയിരുന്നു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകും വഴിയായിരുന്നു ഇത്. സമാനമായ രീതിയിലാണ് വീണ്ടും പൊലീസിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.